കൊല്ലം: കണ്ണനല്ലൂർ മുട്ടയ്ക്കാവിൽ മൂന്നുപേർ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. തിരുവനന്തപുരം പോത്തൻകോട് സ്വദേശി സബീർ, ഭാര്യ സുമയ്യ, ബന്ധു സജീന എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയ സജീന ചെളിയിൽ മുങ്ങിത്താഴുന്നത് കണ്ട് രക്ഷപെടുത്താനിറങ്ങിയതായിരുന്നു സബീറും സുമയ്യയും. ഇവരും ചെളിയിൽ താഴുകയായിരുന്നു.
നാട്ടുകാർ എത്തിയാണ് ദമ്പതികളെ പുറത്തെടുത്തത്. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. അഗ്നി രക്ഷാ സേന എത്തിയാണ് സജീനയുടെ മൃതദേഹം പുറത്തെടുത്തത്. ഒരാഴ്ച മുൻപാണ് സബീറും കുടുംബവും വാടകയ്ക്ക് താമസിക്കാൻ മുട്ടയ്ക്കാവിലെത്തിയത്. മൂന്നു പേരുടെയും മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. കണ്ണനല്ലൂർ പോലീസ് കേസെടുത്തു.
കൊച്ചി: ദീർഘ ദൂര യാത്രക്കാർക്കും, ഉപയോഗക്താക്കള്‍ക്കും 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം ലഭ്യമാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. പെട്രോള്‍ പമ്പുകളിലെ ടോയ്‌ലറ്റ്…
തിരുവനന്തപുരം: മണ്ണാർമലയിലെ പുലിയെ വെടിവെയ്ക്കാൻ ഉത്തരവ് നല്‍കി. മന്ത്രി എ കെ ശശീന്ദ്രനാണ് ഉത്തരവ് നല്‍കിയത്. ആർആർടികളെ നിയോഗിച്ച് പെട്രോളിംഗ്…
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി വീണ്ടും വോട്ട് മോഷണം ആരോപിച്ച് രംഗത്ത്. കര്‍ണാടകയിലെ ആലന്ദ്…
കൊച്ചി: എഴുത്തുകാരി അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിലെ കവര്‍പേജിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കവര്‍പേജിലെ പുകവലി ചിത്രത്തിനൊപ്പം ജാഗ്രതാ നിര്‍ദ്ദേശം നല്‍കാത്തത്…
പറ്റ്ന: ബിഹാർ നിയമസഭ തിരെഞ്ഞടുപ്പ് അടുത്തിരിക്കെ വമ്പൻ പദ്ധതികളുടെ പ്രഖ്യാപനം തുടർന്ന് ജെഡിയു സർക്കാർ. സംസ്ഥാനത്തെ യുവ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില വർധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും വർധനയുണ്ടാകുക. മില്‍മയ്ക്കാണ് പാല്‍വില…