KERALA

കൊല്ലത്ത് കെഎസ്ആർടിസി ബസും ജീപ്പും കൂട്ടിയിടിച്ച് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊല്ലം: ദേശീയപാതയില്‍ ഓച്ചിറ വലിയകുളങ്ങരയില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും എസ്.യു.വി വാഹനവും കൂട്ടിയിടിച്ച് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. നിരവധിപേർക്ക് പരുക്കേറ്റു. പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്‌.

ജീപ്പിൽ ഉണ്ടായിരുന്ന തേവലക്കര പൈപ്പ് മുക്ക് സ്വദേശി പ്രിൻസ്, മക്കളായ അതുൽ, അൽക്ക എന്നിവരാണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസിലുണ്ടായിരുന്ന പത്ത് പേര്‍ക്കും പരിക്കേറ്റു. ഇവരെ ഓച്ചിറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മഹീന്ദ്ര ഥാർ‌ ജീപ്പും കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ 6.30നായിരുന്നു അപകടം. അപകടത്തിൽ ജീപ്പ് പൂർണമായും തകർന്നു. ചേർത്തലയിലേക്ക് പോയ ബസും എതിർദിശയിൽ നിന്ന് വന്ന് ജീപ്പും ആണ് കൂട്ടിയിടിച്ചത്.
SUMMARY: Three people, including children, die in KSRTC bus-jeep collision in Kollam

 

NEWS DESK

Recent Posts

പൊന്നാനിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാന്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ അപകടം: ഒരു മരണം

മലപ്പുറം: പൊന്നാനിയില്‍ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തില്‍ അയ്യപ്പഭക്തന് ദാരുണാന്ത്യം. അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കർണാടക സ്വദേശികള്‍…

26 minutes ago

‘സര്‍വശക്തനായ ദൈവത്തിന് നന്ദി’; തന്നെ പ്രതിയാക്കി കരിയര്‍ നശിപ്പിക്കാനുള്ള ഗൂഡനീക്കം; ദിലീപിന്റെ ആദ്യപ്രതികരണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായതിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് നടന്‍ ദിലീപ്. കേസില്‍ വിധി കേട്ട് കോടതിയില്‍നിന്ന്…

1 hour ago

സ്വര്‍ണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില ഉയർന്നു. ഗ്രാമിന് 25 രൂപയുടെ വർധനയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വില 11,930 രൂപയില്‍ നിന്ന്…

2 hours ago

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു,

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ന​ട​ൻ ദി​ലീ​പി​നെ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി. കേ​സി​ലെ ഒ​ന്ന് മു​ത​ൽ ആ​റ് വ​രെ​യു​ള്ള പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന്…

2 hours ago

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയും ദിലീപും കോടതിയില്‍ എത്തി, വിധി നടപടികള്‍ ഉടന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഓണം പ്രതി പള്‍സര്‍ സുനി, എട്ടാം പ്രതി നടന്‍ ദിലീപ് എന്നിവര്‍ കോടതിയില്‍ എത്തി.…

2 hours ago

കൊല്ലത്ത് തെരുവുനായയെ തല്ലിക്കൊന്നു; യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ കേസ്

കൊല്ലം: കൊല്ലത്ത് തെരുവുനായയെ യുഡിഎഫ് സ്ഥാനാർഥി തല്ലിക്കൊന്നു. സംഭവത്തില്‍ കൊല്ലം വെസ്റ്റ് കല്ലട യുഡിഎഫ് സ്ഥാനാർഥി സുരേഷ് ചന്ദ്രനാനെതിരെ പോലീസ്…

3 hours ago