പത്തനംതിട്ട: അടൂര്‍ എം സി റോഡില്‍ അടൂര്‍ മിത്രപുരം അരമനപ്പടിക്ക് സമീപം പിക്കപ്പ് വാനും മിനി ടെമ്പോയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. മിനി ടെമ്പോ ഡ്രൈവര്‍ കട്ടപ്പന പുല്ലാന്തിനാല്‍ തോമസ് (57), കണ്ണൂര്‍ ഒറ്റപ്ലാക്കല്‍ അരവിന്ദ് (38), ഭാര്യ കൊട്ടാരക്കര ചെപ്പറ മഹിതാ മന്ദിരത്തില്‍ മഹിമ(26) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ അടൂര്‍ ജനറൽ ആശുപത്രിയിലെ പ്രഥമ ശുശ്രൂഷക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരുടെയും കാലുകള്‍ക്കാണ് ഗുരുതര പരുക്കേറ്റത്.
ഇന്ന് ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം. അടൂര്‍ ഭാഗത്ത് നിന്ന് പന്തളം ഭാഗത്തേക്ക് വന്ന തമിഴ്നാട് രജിസ്‌ട്രേഷന്‍ പിക്കപ്പ് വാനും പന്തളം ഭാഗത്ത് നിന്ന് അടൂര്‍ ഭാഗത്തേക്ക് വന്ന മിനി ടെമ്പോയുമാണ് അപകടത്തില്‍പ്പെട്ടത് മിനി ടെമ്പോയുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് എം സി റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
<BR>
TAGS : ACCIDENT | PATHANAMTHITTA
SUMMARY : Three people seriously injured in a collision between a pickup van and a mini tempo in Adoor
തിരുവനന്തപുരം:സംസ്ഥാനത്ത് അതിതീവ്രമഴയിൽ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി കാറ്റും മഴയും ശക്തമായതിനാല്‍ മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ടെന്നും…
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിര്‍ദേശങ്ങളും സ്വാഗതം ചെയ്യുന്നതായി -തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയിരുന്നുവെന്നും…
ന്യൂഡല്‍ഹി: മണിപ്പൂർ ഗവർണർക്ക് നാഗാലാൻഡ് ഗവർണറുടെ അധിക ചുമതല നല്‍കി. മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ലയ്ക്കാണ് അധിക ചുമതല…
ന്യൂഡൽഹി: കർണാടകയിലെ ബെളഗാവിയിൽ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനം ഇന്ധനച്ചോർച്ചയെ തുടർന്ന് തിരിച്ചിറക്കി. 41 പേരുമായി പറന്നുയർന്ന സ്റ്റാർ എയർലൈൻസിൻ്റെ…
ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ നാലു പേരടക്കം അഞ്ച് പേർ മരിച്ചതായി സ്ഥിരീകരണം. രാജസ്ഥാൻ സ്വദേശികളായ…
പത്തനംതിട്ട: ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായതിന് പിന്നാലെ സമവായം എന്ന നിലയ്ക്കാണ് ചിറ്റയം…