ബെംഗളൂരു: പോക്സോ കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ച മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ചാമരാജ്നഗർ കെആർ ടൗൺ പോലീസ് ഇൻസ്പെക്ടർ പി.പി. സന്തോഷ്, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ, ഹെഡ് കോൺസ്റ്റബിൾ രാഘവേന്ദ്ര എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അടുത്തിടെ പീഡനത്തിനിരയായ 16കാരിയും കുടുംബവും പരാതി നൽകാൻ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ ഇരയുടെ പരാതി സ്വീകരിക്കാനോ കേസ് രജിസ്റ്റർ ചെയ്യാനോ ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ല.
ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് ഇരയായ പെൺകുട്ടിയുടെ അമ്മയും, മുത്തച്ഛനും ജീവനൊടുക്കിയിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ട് വിഷയത്തിൽ ഇടപെടുകയും, കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശിക്കുകയും ആയിരുന്നു.
മലേ മഹാദേശ്വര ഹിൽസിൽ പോയാണ് ഇവർ വിഷം കഴിച്ചത്. മുത്തച്ഛൻ മഹാദേവ് നായക് ഞായറാഴ്ചയും ഇരയുടെ അമ്മ ലീലാവതി തിങ്കളാഴ്ച സിഐഎംഎസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. സംഭവത്തിൽ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ജില്ലാ അഡീഷണൽ എസ്പി നന്ദിനി അറിയിച്ചു. പെൺകുട്ടിയുടെ പരാതി രജിസ്റ്റർ ചെയ്യുകയും പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എസ്പി കൂട്ടിച്ചേർത്തു.
TAGS: KARNATAKA| POLICE| SUSPENDED
SUMMARY: Three police officers suspended not registering pocso case
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…