ബെംഗളൂരു: ബെംഗളൂരുവിലെ മൂന്ന് സ്വകാര്യ കോളേജുകൾക്ക് ബോംബ് ഭീഷണി. ബസവനഗുഡി ബിഎംഎസ്‌സിഇ കോളേജ്, ബിഐടി കോളേജ്, സദാശിവനഗറിലെ എം.എസ്.ആർ.ഐ.ടി., എന്നിവയുടെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് സന്ദേശം ലഭിച്ചത്. ഉടൻ കോളേജ് മാനേജ്മെന്റ് പോലീസിൽ വിവരമറിയിച്ചു. കോളേജുകളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും ഉടൻ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. സന്ദേശം ലഭിച്ചയുടൻ കോളേജുകളിൽ നിന്ന് വിദ്യാർഥികളെയും, ജീവനക്കാരെയും ഒഴിപ്പിച്ചു.
പോലീസും ബോംബ് സ്‌ക്വാഡും എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഭീഷണി വ്യാജമാണെന്ന് പിന്നീട് പോലീസ് സ്ഥിരീകരിച്ചു. മൂന്ന് കോളേജുകൾക്കും ഒരേ മെയിൽ ഐഡിയിൽ നിന്നാണ് ഭീഷണി ലഭിച്ചത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സിറ്റി പോലീസ് പറഞ്ഞു.
TAGS: BENGALURU | BOMB THREAT
SUMMARY: Bengaluru colleges BIT, BMSCE, and MSRIT receive bomb threats
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…
മുംബൈ: നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥി ആത്മഹത്യ ചെയ്തു. അനുരാഗ് ബോർകർ (19) ആണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ…
ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്‍കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…
ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളജില്‍ സാമ്പത്തികമായി…
കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്‌കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍…
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…