കാസറഗോഡ്: എരിഞ്ഞിപ്പുഴ പയസ്വിനിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളിൽ ഒരാൾ മരിച്ചു. എരിഞ്ഞിപ്പുഴയിലെ സിദ്ദിഖിന്റെ മകന്‍ റിയാസ് (17) ആണ് മരിച്ചത്. ഒഴുക്കിൽപ്പെട്ടു കാണാതായ റിയാസിനെ പുറത്തെടുത്ത് ചെർക്കളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒഴുക്കില്‍പെട്ട യാസിന്‍(13), സമദ്(13) എന്നിവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ബന്ധുക്കളായ ഈ മൂന്നുകുട്ടികളും ശനി രാവിലെയാണ് കുളിക്കാനിറങ്ങിയത്. കാസറഗോഡ്, കുറ്റിക്കോൽ എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്‌നിരക്ഷാ സംഘമാണ് തിരച്ചിൽ നടത്തുന്നത്. ബേഡകം പോലീസും സ്ഥലത്തുണ്ട്.
<BR>
TAGS : DROWN TO DEATH | KASARAGOD
SUMMARY : Three students who went for a bath in Kasaragod river were swept away; one died; search underway for 2 others
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…