കോഴിക്കോട്: കൊടുവള്ളിയില്‍ സ്‌കൂള്‍ വാനിടിച്ച് മൂന്നുവയസുകാരന്‍ മരിച്ചു. മാനിപുരം സ്വദേശി മുനീറിന്റെ മകന്‍ ഉവൈസ് (3) ആണ് അപകടത്തില്‍ മരിച്ചത്. യുകെജിയില്‍ പഠിക്കുന്ന സഹോദരിയെ കൂട്ടാനായി മാതാവിനൊപ്പം റോഡിലേക്കിറങ്ങിയപ്പോഴായിരുന്നു സംഭവം. സഹോദരിയെ വാനില്‍ നിന്നിറക്കി വാനിന്റെ ഡോര്‍ അടയ്ക്കുന്നതിനിടയില്‍ അമ്മയുടെ കൈവിട്ട് ഉവൈസ് ഓടിയപ്പോഴാണ് അപകടമുണ്ടായത്.
കുട്ടി വാനിന്റെ മുന്നിലുണ്ടായിരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. വാനിനടിയില്‍ പെട്ട ഉവൈസിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് മാനിപുരത്തെ വീട്ടിലെത്തിക്കും.
SUMMARY:Three-year-old dies after being hit by school van while trying to get sister off
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യുവതിയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നിലമ്പൂര്‍ സ്വദേശിയും ലോര്‍ഡ് കൃഷ്ണ ഫ്‌ലാറ്റില്‍ താമസക്കാരനുമായ മുരിങ്ങാമ്പിള്ളി…
പത്തനംതിട്ട; ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തെ…
കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് സി.കെ. ഗോപാലകൃഷ്ണന്‍…
തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് തുലാവര്‍ഷം എത്തുമെന്ന് കാലാവസ്ഥ കേന്ദ്രം. തുലാവര്‍ഷം എത്തുന്നതോടെ കാലവര്‍ഷം പൂര്‍ണമായി പിന്‍വാങ്ങും. അറബിക്കടലില്‍…
ബെംഗളൂരു: മുംബൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് 18 ലക്ഷം രൂപയുടെ ആമസോണ്‍ ഉല്‍പ്പന്നങ്ങളുമായി വരികയായിരുന്ന കണ്ടെയ്‌നര്‍ കൊള്ളയടിച്ച കേസില്‍ ഹരിയാനയില്‍ നാല്…
കാസറഗോഡ്: കാസറഗോഡ് ബേത്തൂര്‍പാറയില്‍ കിടപ്പുമുറിയില്‍ ആത്മഹത്യ ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആശുപത്രിയില്‍ പോവുകയായിരുന്ന കാര്‍ മറിഞ്ഞു അതേ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.…