തൃശൂർ: മസാലദോശ കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്നു വയസുകാരി മരിച്ചു. തൃശൂരിലെ വെണ്ടോർ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകള്‍ ഒലീവിയയാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണെന്നാണ് പ്രാഥമിക നിഗമനം.
ശനിയാഴ്ചയാണ് വിദേശത്ത് നിന്ന് എത്തിയ ഹെൻട്രിയെ സ്വീകരിക്കാനായി ഭാര്യയും മകള്‍ ഒലീവിയയും ഹെൻട്രിയുടെ അമ്മയും എത്തിയിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വരും വഴി അങ്കമാലിക്ക് അടുത്തുള്ള ഹോട്ടലില്‍ നിന്ന് എല്ലാവരും മസാലദോശ കഴിച്ചിരുന്നു. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ നാലു പേരും ആശുപത്രിയിലെത്തി ചികിത്സ തേടി.
ഒലീവിയയുടെ അവസ്ഥ മോശമായതിനെത്തുടർന്ന് കൊടകരയിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് വെണ്ടോറിലെ ആശുപത്രിയിലേക്കും പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്കും മാറ്റി എങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് ഇൻക്വസ്റ്റ് നടത്തി.
TAGS : LATEST NEWS
SUMMARY : Three-year-old girl dies after feeling unwell after eating masala dosa
തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്കെതിരായ അപവാദ പ്രചരണത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച മറ്റൊരാൾ കൂടി അറസ്റ്റിൽ. സോഷ്യൽ മീഡിയ…
ഡമാസ്കസ്: സിറിയയിലെ ഹോംസ് നഗരത്തിലെ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേറ്റു. ഹോംസിലെ വാദി അൽ…
ബെംഗളൂരു: ബെംഗളൂരുവിലുള്ള ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് വയോധിക മരിച്ചു. പാലക്കാട് പട്ടാമ്പി ആറങ്ങോട്ടുകര സ്വദേശിനിയും…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന…
തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ…
ഹൈദരാബാദ്: ഓൺലൈൻ വാതുവയ്പ്പ് ആപ്പിലൂടെ പണം നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ കണ്ഡുകുർ സ്വദേശി വിക്രം…