തൃശൂർ: തൃശൂർ പൊയ്യ കൃഷ്ണൻകോട്ടയില്‍ പാമ്പ് കടിയേറ്റ് മൂന്നുവയസുകാരി മരിച്ച സംഭവത്തില്‍ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി ഡ്യൂട്ടി ഡോക്ടർക്കെതിരെ അന്വേഷണ റിപ്പോർട്ട്. കുട്ടിക്ക് ആന്റിവെനം നല്‍കാതെ സമയം നഷ്ടപ്പെടുത്തിയതാണ് കണ്ടെത്തല്‍.
ഡോക്ടർക്കെതിരെ നടപടിയെടുക്കാൻ അന്വേഷണ കമ്മിറ്റി ശിപാർശ ചെയ്തിട്ടും ആരോഗ്യവകുപ്പ് മൗനം തുടരുന്നുവെന്ന ആക്ഷേപമുണ്ട്. 2021 മെയ് 24നാണ് കൃഷ്ണൻകോട്ട പാറക്കല്‍ ബിനോയുടെ മകള്‍ അൻവറിൻ ബിനോയ് എന്ന മൂന്നുവയസുകാരിയെ കളിച്ചുകൊണ്ടിരിക്കുമ്പോൾ പാമ്പ് കടിച്ചത്. ഉടൻതന്നെ ബിനോയിയുടെ മാതാപിതാക്കള്‍ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
എന്നാല്‍ കുട്ടിയെ നോക്കാതെ ഡോക്ടർ ആ സമയം മറ്റൊരു രോഗിയെ പരിശോധിക്കുകയായിരുന്നുവെന്നാണ് ബിനോയിയുടെ മാതാപിതാക്കളുടെ പരാതി. വിദേശത്തുള്ള ബിനോയിയെ വിളിച്ചു പറഞ്ഞ് ഫോണില്‍ ഡോക്ടറോട് സംസാരിച്ചിട്ടും ഡോക്ടർ കുട്ടിയെ പരിഗണിച്ചില്ല. ക്യൂവില്‍ നിർത്തി ചീട്ടെടുപ്പിച്ചു തുടങ്ങിയ ഗുരുതരമായ പരാതികളാണ് ആശുപത്രിക്കെതിരെ ഉണ്ടായിരുന്നത്.
SUMMARY:Three-year-old girl dies of snake bite; Investigation report against duty doctor
തിരുവനന്തപുരം: ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി സംവിധായകന്‍ കെ. മധുവിനെ നിയമിച്ചു. ചലച്ചിത്രവികസന കേര്‍പ്പറേഷന്‍ അംഗമായിരുന്നു മധു. മുന്‍ ചെയര്‍മാന്‍…
ന്യൂഡൽഹി: ചത്തീസ്ഗഡിലും ഝാർഖണ്ഡിലും നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ ഏഴ് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഇവരില്‍ നിന്ന് എകെ…
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു. വിവാദ ഫോണ്‍ സംഭാഷണം പുറത്തുവന്നതിനു പിന്നാലെയാണ് രാജി. പാലോട് രവി…
കൊച്ചി: മഴ കനത്തതിനെത്തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട മൂന്നു വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. ശനിയാഴ്ച രാവിലെ 11.15ന്…
മുംബൈ: സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് നിര്‍മാതാവിനെ ചെരുപ്പ് കൊണ്ട് അടിച്ച് നടി. ‘സോ ലോങ്ങ് വാലി’ എന്ന സിനിമയുടെ…
കൽപ്പറ്റ: വയനാട് ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തതിനാലും ജില്ലയിലെ റിസോർട്ട്, ഹോം സ്റ്റേകളിൽ പ്രവേശനം…