തൃശ്ശൂർ കോർപ്പറേഷൻ മേയർ വിവാദം: സാമ്പത്തിക ആരോപണം ഉന്നയിച്ച ലാലി ​ജെയിംസിന് സസ്​പെൻഷൻ

തൃശൂര്‍: മേയര്‍ സ്ഥാനം നല്‍കാന്‍ ഡി സി സി പ്രസിഡന്റ് പണം ആവശ്യപ്പെട്ട കാര്യം പരസ്യമായി വെളിപ്പെടുത്തിയ ലാലി ജെയിംസിനെ സസ്പെന്‍ഡ് ചെയ്ത് കെ പി സി സി നേതൃത്വം. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പണം വാങ്ങിയാണ് മേയർ സ്ഥാനം വിറ്റതെന്ന് വെള്ളിയാഴ്ച രാവിലെ ലാലി ജെയിംസ് തുറന്നടിച്ചതോടെ കോൺഗ്രസ് പ്രതിരോധത്തിലായിരുന്നു.

മേയറായി തീരുമാനിച്ച നിജി ജസ്റ്റിനും ഭര്‍ത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്നായിരുന്നു ലാലിയുടെ  ആരോപണം. കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം കിട്ടിയ തൃശ്ശൂരിൽ ഇത് വലിയ ചർച്ചയായിരുന്നു. പണം ഇല്ലാത്തതിൻ്റ പേരിൽ പാർട്ടി തന്നെ തഴയുകയായിരുന്നെന്നും തനിക്കെതിരെ നടപടിയെടുത്താൽ ഇനിയും പല ഇടപാടുകളും തുറന്നു പറയുമെന്നും ഇവർ ഭീഷണി ഉയര്‍ത്തിയിരുന്നു.

കെസി വേണുഗോപാലിൻ്റെ ഗ്രൂപ്പിൽപ്പെട്ട തൃശൂർ ജില്ലയിലെ നേതാക്കൾക്കാണ് പണം നൽകിയതെന്ന് ലാലി ജെയിംസ് ആരോപിച്ചിരുന്നു. താനൊരു വിധവയാണ്. തന്നെ മേയർ ആക്കില്ലെന്ന് അറിഞ്ഞപ്പോൾ തേറമ്പലിനെ പോയി കണ്ടിരുന്നു. കൗൺസിലർമാരിൽ ഭൂരിഭാഗവും തൻ്റെ പേരാണ് പറഞ്ഞത്. എന്നിട്ടും തഴഞ്ഞു. ഒരു വർഷമെങ്കിലും മേയർ ആക്കുമോ എന്ന് താൻ ചോദിച്ചു. ഇടയ്ക്ക് ഒരു വർഷം നൽകാമെന്ന് പറഞ്ഞു. അത് തനിക്ക് വേണ്ടെന്നും ലാലി ജെയിംസ് പറ‍ഞ്ഞിരുന്നു.

കഴിഞ്ഞ കൗൺസിലിലെ പ്രതിപക്ഷ ​നേതാവ് രാജൻ പല്ലനെതിരെയും ഗുരുതര പരാമർശങ്ങൾ ലാലി നടത്തി. ആരും തങ്ങളുടെ ട്യൂഷൻ മാസ്റ്ററായി കോർപറേഷനിലേക്ക് വരേണ്ടതില്ലെന്നും പ്രതിപക്ഷ നേതാവായിരുന്ന​പ്പോൾ ചെയ്തത് വിളിച്ച് പറയുമെന്നും അവർ വ്യക്തമാക്കി. സജീവമായി പ്രവർത്തിക്കുന്നവർക്കെതിരെ കോൺഗ്രസ് ഒരിക്കലും ഇത്തരം നടപടികൾ സ്വീകരിക്കരുതെന്നും ലാലി ജെയിംസ് പറഞ്ഞു.
SUMMARY: Thrissur Corporation Mayor controversy: Lali James suspended for raising financial allegations

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

വളാഞ്ചേരി: മാരക മയക്ക് മരുന്നായ എംഡിഎംഎയുമായി യുവതി അടക്കം 2 പേരെ...

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് അ​ഞ്ച് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത‍​. ഇതേ തുടർന്ന്...

റേസ് കോഴ്‌സ് പരിസരത്ത് പുതിയ ഹൈക്കോടതി സമുച്ചയം

ബെംഗളൂരു: നഗരത്തിലെ കോടതികളിലെ തിരക്ക് കുറയ്ക്കുന്നതിനും നീതിന്യായ സംവിധാനത്തിന് കൂടുതൽ സൗകര്യങ്ങൾ...

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി, മാളികപ്പുറത്ത് എ. ദാമോദരൻ നമ്പൂതിരി

ശബരിമല: ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. എ....

നവരാത്രി ആഘോഷം; ശ്രീമുത്തപ്പന്‍ ഗുരു ഭഗവതി ബാലാലയത്തില്‍ ഗ്രന്ഥപൂജയും വാഹനപൂജയും 

ബെംഗളൂരു: നവരാത്രി പ്രമാണിച്ച് ശ്രീമുത്തപ്പന്‍ സേവ സമിതി ട്രസ്റ്റിന്റെ ശ്രീമുത്തപ്പന്‍ ഗുരു...

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിയന്ത്രണം വിട്ട ട്രക്ക് ഭക്തര്‍ക്കിടയിലേക്ക് ഇടിച്ചുകയറി; 12 പേര്‍ മരിച്ചു

ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ശീതള മാതാ ക്ഷേത്രത്തിന് സമീപം ഭക്തർക്കിടയിലേക്ക് നിയന്ത്രണം...

മൈസൂരുവിന്റെ ആകാശത്ത് സൂര്യകിരൺ വിസ്മയം; 9 ഹോക്ക് എം.കെ 132 വിമാനങ്ങളുടെ പ്രകടനം ഇന്നും നാളെയുമായി നടക്കും

മൈസൂരു: മൈസൂരു ദസറ ആഘോഷങ്ങൾക്ക് ആകാശവിസ്മയം പകരാൻ ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ...

മഹിളാകോൺഗ്രസ് കർണാടക അധ്യക്ഷ സൗമ്യാ റെഡ്ഡി രാജിവെച്ചു

ബെംഗളൂരു: കർണാടക മഹിളാ കോൺഗ്രസ് അധ്യക്ഷ സൗമ്യ റെഡ്ഡി റെഡ്ഡി രാജിവച്ചു....

Related Articles

Popular Categories