തിരുവനന്തപുരം: തൃശൂര്‍ പൂരം അട്ടിമറി കേസിലെ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന് കൈമാറി. ക്രൈംബ്രാഞ്ച് മേധാവി തയ്യാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവി പരിശോധിച്ച ശേഷമാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. കേസില്‍ തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ അടക്കം എട്ട് പ്രതികളാണുള്ളത്. സര്‍ക്കാര്‍ അനുമതി വേണ്ട വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
ലഹളയുണ്ടാക്കാന്‍ ശ്രമിക്കുക, സര്‍ക്കാരിനെതിരെതിരായ കലാപ ആഹ്വാനം, ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദയുണ്ടാകുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തൃശ്ശൂര്‍ പൂരം അട്ടിമറിച്ചതിന് പിന്നില്‍ തിരുവമ്പാടി ദേവസ്വത്തിലെ പ്രമുഖ ഭാരവാഹികളാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തല്‍.
അതേസമയം, രാഷ്ട്രീയപരവും പ്രാദേശികവുമായ കടുത്ത സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്ന് കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് മനഃപൂര്‍വം പൂഴ്ത്തിവെച്ചിരിക്കുകയായിരുന്നു എന്ന ആക്ഷേപം ശക്തമാണ്. ഭരണ-പ്രതിപക്ഷ ഭേദമന്യേയുള്ള പ്രമുഖര്‍ ഉള്‍പ്പെട്ട കേസ് ആയതിനാല്‍ അന്വേഷണവും തുടര്‍നടപടികളും നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടന്നതായും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
SUMMARY: Thrissur Pooram sabotage case: Investigation report submitted to the state government















