തൃശൂർ: തൃശ്ശൂർ പൂരത്തിന് ഇന്ന് വർണാഭമായ കൊടിയേറ്റം. രാവിലെ പതിനൊന്നരയ്ക്ക് തിരുവമ്പാടിയിലും പന്ത്രണ്ടരയ്ക്ക് പാറമേക്കാവിലും കൊടിയേറും.ഘടകക്ഷേത്രങ്ങളിൽ ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക.മേയ് ആറിനാണ് പൂരം. മേയ് നാലിന് വൈകിട്ട് സാമ്പിൾ വെടിക്കെട്ട്. അന്നുതന്നെ തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങളിലെ ചമയപ്രദർശനങ്ങളും തുടങ്ങും.
ഏഴിന് പുലർച്ചെ നടക്കുന്ന പൂരം വെടിക്കെട്ടിന് വൻ തിരക്കുണ്ടാകുമെന്നാണ് പോലീസിന്റെ നിഗമനം. മുൻവർഷങ്ങളിൽ വെടിക്കെട്ട് നടന്നിരുന്ന സ്ഥലത്ത് നിന്നും 15 മീറ്ററോളം ഉള്ളിലേക്ക് നീങ്ങിയാകും ഫയർ ലൈൻ. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കമാൻഡോ സുരക്ഷയുൾപ്പെടെ ഇത്തവണ പൂരത്തിനുണ്ട്. കഴിഞ്ഞ വർഷം പൂരം അലങ്കോലമായത് വൻ രാഷ്ട്രീയവിവാദമായ പശ്ചാത്തലത്തിൽ ഇത്തവണ കുറവുകളില്ലാതെ പൂരം പൂർത്തിയാക്കാൻ എല്ലാ വിഭാഗങ്ങളും കടുത്ത പരിശ്രമത്തിലാണ്.
<br>
TAGS : THRISSUR POORAM,
SUMMARY : Thrissur Pooram will start today
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…