തൃശൂർ: നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് തീപിടിച്ചു. ശക്തന്‍ സ്റ്റാന്‍ഡിനു സമീപത്താണ് അപകടം. സി.എന്‍ഡി ഓട്ടോയായിരുന്നു. ഗ്യാസ് ലീക്കായതാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. ആര്‍ക്കും പരുക്കില്ല. സമീപത്തുകൂടി സഞ്ചരിച്ച ബൈക്ക് യാത്രികരാണ് ഓട്ടോയില്‍ നിന്ന് തീ പടരുന്നത് ആദ്യം കണ്ടത്. തുടർന്ന് ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു.
ഉടനെ തന്നെ ഡ്രൈവർ വാഹനം നിർത്തി ഇറങ്ങി ഓടിയതിനാല്‍ വൻ ദുരന്തം ഒഴിവായി. ഓട്ടോയില്‍ യാത്രക്കാർ ഉണ്ടായിരുന്നില്ലെന്നതും ആശ്വാസമായി. അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. വാഹനത്തിന്റെ സിഎൻജി ടാങ്കിന് തീപിടിക്കാതിരുന്നതിനാല്‍ വലിയ പൊട്ടിത്തെറി ഒഴിവായി. ഗ്യാസ് ലീക്ക് ആയതാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന.
TAGS : AUTO
SUMMARY : The running auto caught fire
ചെന്നൈ: തമിഴ്നാത്തില്‍ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം കുറിച്ചു.…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…
ബെംഗളൂരു: ബെംഗളൂരുവിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് കോളേജ് വിദ്യാർഥിനികൾക്ക് പരുക്ക്. കെങ്കേരിക്ക് സമീപത്തുള്ള ജ്ഞാന ഭാരതി ക്യാമ്പസിനുള്ളില്‍ ചൊവ്വാഴ്ച…
തിരുവനന്തപുരം: സൗത്ത് സെൻട്രൽ റെയിൽവേയ്ക്ക് കീഴിലെ പാതകളില്‍ ട്രാക്ക് നിർമാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ആറ് ട്രെയിനുകൾ…