തൃശൂർ വലപ്പാട് കോതകുളത്ത് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കോതകുളം വാഴൂർ ക്ഷേത്രത്തിനടുത്ത് വേളെക്കാട്ട് സുധീറിൻ്റെ ഭാര്യ നിമിഷ (42) ആണ് മരിച്ചത്. ശക്തമായ ഇടിമിന്നലിലാണ് അപകടം ഉണ്ടായത്. വീടിന് പുറത്തുള്ള ബാത്ത്റൂമില്‍ വെച്ചാണ് നിമിഷക്ക് ഇടിമിന്നലേറ്റത്.
ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാത്ത്റൂമിൻ്റെ കോണ്‍ക്രീറ്റ് തകർന്നിട്ടുണ്ട്, ബള്‍ബും ഇലക്‌ട്രിക്ക് വയറുകളും കത്തിക്കരിഞ്ഞ നിലയിലാണ്. മൃതദേഹം വലപ്പാട് ദയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം, എരുമപ്പെട്ടി വേലൂർ കുറുമാലില്‍ ഇടിമിന്നലേറ്റ് ഗൃഹനാഥൻ മരിച്ചു. വേലൂര്‍ കുറുമാലിലെ വിദ്യ എന്‍ജിനിയറിങ് കോളജിനു സമീപത്തെ തറവാട്ടു വീട്ടിലേക്ക് വന്നപ്പോഴാണ് ഗണേശന് മിന്നലേറ്റത്. ശനിയാഴ്ച രാവിലെ 11.30നായിരുന്നു സംഭവം. മിന്നലേറ്റ ഗണേശനെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലിനായി സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചു. വോട്ടെണ്ണൽ നാളെ രാവിലെ 8…
ബെംഗളൂരു: മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു. ബെംഗളൂരു സൗത്ത് ജില്ലയിലെ മഗഡി സ്വദേശി 24…
ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ 45-മത് വാർഷിക പൊതുയോഗം ഡിസംബര്‍ 14ന് ഞായറാഴ്ച്ച രാവിലെ അൾസൂർ ഗുരുമന്ദിരത്തിലെ പ്രഭാത പൂജകൾക്ക് ശേഷം…
ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം ഞായറാഴ്ച രാവിലെ 11 മണിയ്ക്ക് ഹോട്ടൽ കേരള പവലിയനിൽ വച്ച് പ്രസിഡൻ്റ് കേണൽ…
ന്യൂഡല്‍ഹി: മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. മുനമ്പം ഭൂമിയുടെ കാര്യത്തിൽ തൽസ്ഥിതി തുടരാമെന്നും…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയില്‍ പ്രതികരിച്ച് ചലചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ. കേസില്‍ ഗൂഢാലോചന വ്യക്തമായി തെളിയിക്കപ്പെടുകയും…