ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും ഇറങ്ങി പടയപ്പ. കുണ്ടള എസ്റ്റേറ്റില്‍ ഇറങ്ങിയ കാട്ടാന പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിച്ചു എന്ന് നാട്ടുകാർ പറയുന്നു. പടയപ്പ ഇപ്പോഴും ജനവാസ മേഖലയില്‍ തുടരുകയാണ്. ഇതില്‍ ഏറെ ആശങ്കയിലാണ് തോട്ടം തൊഴിലാളികള്‍. ലയങ്ങളുമായി ചേർന്ന് കൃഷി ചെയ്തിരുന്ന വിളകളാണ് പടയപ്പ നശിപ്പിക്കുകയും ഭക്ഷിക്കുകയും ചെയ്തത്.
വനം വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകണമെന്നും. ആർ ആർ ടി സംഘമെത്തി കാട്ടാനയെ പ്രദേശത്ത് നിന്ന് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം, തൃശൂർ അതിരപ്പള്ളിയിലും കാട്ടാനക്കൂട്ടം ഇറങ്ങി. നാലോളം കാട്ടാനക്കൂട്ടമാണ് അതിരപ്പള്ളി പ്ലാന്റേഷന് സമീപമുള്ള ജനവാസമേഖലയില്‍ ഇറങ്ങിയിരിക്കുന്നത്. വൈദ്യുതിവേലി നിർമ്മാണം പൂർത്തിയാകാത്ത ഇടത്തു കൂടിയാണ് കാട്ടാനകള്‍ കയറിയത്. വെള്ളപ്പാറ ഭാഗത്താണ് കാട്ടാന നിലയുറപ്പിച്ചിരിക്കുന്നത്.
SUMMARY: Thunderstorms again hit residential areas in Munnar
ന്യൂഡൽഹി: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിന് തിരിച്ചടി. തനിക്ക്…
ബെംഗളൂരു: ആലപ്പുഴ കായകുളം സ്വദേശി ആംബ്രോസ് റോയ് നിഗ്ലി (76) ബെംഗളൂരുവില്‍ അന്തരിച്ചു. ലിംഗരാജപുരം ഓയിൽ മിൽ റോഡ് കാസബെല്ലയിലായിരുന്നു…
ബെംഗളൂരു: തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് റെയ്ഡ്. ആറുവര്‍ഷം മുമ്പ് നടന്ന നാലര കോടിയുടെ ബിറ്റ്കോയിന്‍…
ജയ്പുർ: ഉദ്ഘാടനം ചെയ്യാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ രാജസ്ഥാനിലെ റിഫൈനറിയില്‍ തീപിടിത്തം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരുന്ന…
കൊച്ചി: വിഷു ആഘോഷിക്കാന്‍ സ്വന്തം വീട്ടിലെത്തിയ നവവധു ജീവനൊടുക്കിയ നിലയില്‍. ആലുവ കീഴ്മാട് മാടപ്പിള്ളിതാഴം കരിങ്കാളിയമ്മ ക്ഷേത്രത്തിന് സമീപം ഇഞ്ചിക്കപ്പറമ്പില്‍…
ടോക്കിയോ: ജപ്പാന്റെ വടക്കൻ തീരത്ത് ശക്തമായ ഭൂചലനം. തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4:53 ഓടെയാണ് വടക്കൻ ജപ്പാനിലെ സാൻറിക്…