LATEST NEWS

ബെംഗളൂരുവില്‍ ഇടിമിന്നലോടെയുള്ള മഴ, പല ഭാഗങ്ങളിലും വെള്ളക്കെട്ട്; ഇനിയുള്ള ദിവസങ്ങളില്‍ മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

ബെംഗളൂരു: ഇന്നലെ രാത്രി 30-40 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റിനൊപ്പം പെയ്ത ഇടിമിന്നലോടെയുള്ള മഴയില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി. റോഡുകള്‍ വെള്ളത്തിനടിയിലായി, ഗതാഗതക്കുരുക്കും ഉണ്ടായി. രാത്രി 11.30 വരെ ബെംഗളൂരു നഗരത്തില്‍ 21.6 മില്ലിമീറ്റര്‍ മഴയും എച്ച്എഎല്‍ വിമാനത്താവളത്തില്‍ 6.7 മില്ലിമീറ്റര്‍ മഴയും രേഖപ്പെടുത്തിയതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നഗരത്തിന്റെ കിഴക്കന്‍, വടക്കുകിഴക്കന്‍ ഭാഗങ്ങളിലും കോര്‍ ഏരിയകളിലുമാണ് മഴ പെയ്തത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ വടക്കേ ഇന്ത്യയുടെ ഏതാണ്ട് എല്ലാ ഭാഗങ്ങളില്‍ നിന്നും ദക്ഷിണേന്ത്യയുടെ ചില ഭാഗങ്ങളില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും, ബെംഗളൂരു ഉള്‍പ്പെടുന്ന തെക്കന്‍ ഉള്‍നാടന്‍ കര്‍ണാടകയില്‍ അത് ശക്തമായി തുടരുന്നുവെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്.
SUMMARY: Thunderstorms, flooding in many parts of Bengaluru; Warning that heavy rains will continue in the coming days

WEB DESK

Recent Posts

റഷ്യയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; യുവതിയും യുവാവും അറസ്റ്റില്‍

കോഴിക്കോട്: മോസ്‌കോയിലെ സെച്ചനോവ് സര്‍വകലാശാലയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ പ്രതികളെ അറസ്റ്റു ചെയ്തു പോലീസ്.…

1 hour ago

തലശ്ശേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; ഒരു മരണം

കണ്ണൂർ: തലശ്ശേരി ഹുസ്സൻമൊട്ടയില്‍ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. കോഴിക്കോട് എയർപോർട്ടില്‍ നിന്നും തലശ്ശേരി ഭാഗത്തേക്ക് വരുന്ന…

2 hours ago

സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 50 രൂപ ഉയർന്ന് 11,390 രൂപയായി. പവന് 400 രൂപ കൂടി…

2 hours ago

ആനയുമായുളള സംഘട്ടനം; ‘ കാട്ടാളന്‍’ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ ആന്റണി വര്‍ഗീസിന് പരുക്ക്

തായ്‌ലാന്റ്: കാട്ടാളൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ആന്റണി വർഗീസിന് പരുക്ക്. തായ്‌ലാന്റിലെ ചിത്രീകരണത്തിനിടയില്‍ ആയിരുന്നു സംഭവം. ആനയ്ക്കൊപ്പമുള്ള ആക്ഷൻ…

3 hours ago

മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ്

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കലില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് ഇഡി സമൻസ്. 2023ലാണ് വിവേക് കിരണിന് ഇഡി സമൻസ് അയച്ചത്.…

4 hours ago

ശബരിമല സ്വര്‍ണ മോഷണം, ജസ്റ്റിസ്‌ കെ.ടി. ശങ്കരന്‍ പമ്പയിലെത്തി

പത്തനംതിട്ട: ശബരിമലയിലെ കണക്കെടുപ്പിനായി ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി. ശങ്കരന്‍ പമ്പയിലെത്തി. രാവിലെ മലകയറി 11 മണിയോടെ…

4 hours ago