ഇടുക്കി: മൂന്നാറിലെ കെഎസ്‌ആർടിസി ഡബിള്‍ ഡെക്കർ ബസില്‍ പണം വാങ്ങിയ ശേഷം ടിക്കറ്റ് നല്‍കാതിരുന്ന സംഭവത്തില്‍ കണ്ടക്ടർക്ക് സസ്‌പെൻഷൻ. ഡ്രൈവർ കം കണ്ടക്ടറായ പ്രിൻസ് ചാക്കോയെയാണ് സസ്‌പെൻഡ് ചെയ്തത്. യാത്രക്കാരില്‍ നിന്നും പണം വാങ്ങിയശേഷം ടിക്കറ്റ് നല്‍കുന്നില്ലെന്ന് വേഷംമാറിയെത്തിയ വിജിലൻസ് സംഘം കണ്ടതിനെത്തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
സെപ്റ്റംബർ 27 ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. മൂന്നാറില്‍ നിന്നും ചിന്നക്കനാലിലേക്കുള്ള യാത്രക്കിടെ വേഷം മാറി ബസില്‍ കയറിയ വിജിലൻസ് ഉദ്യോഗസ്ഥരാണ് തട്ടിപ്പ് കണ്ടെത്തിയത്. യാത്രക്കാരനില്‍ നിന്നും ടിക്കറ്റ് തുക വാങ്ങിയ ചാക്കോ ടിക്കറ്റ് നല്‍കിയില്ല. ഇതിനെ തുടർന്നാണ് അറസ്റ്റ്. ഇയാള്‍ മുമ്പും സമാന രീതിയില്‍ പണം വാങ്ങിയതായി പരാതികളുണ്ട്.
SUMMARY: Ticket fraud in KSRTC double-decker bus in Munnar; Conductor suspended
കണ്ണൂർ: കണ്ണൂരിൽ മുസ്ലീം ലീഗ് പ്രാദേശിക നേതാവ് ബിജെപിയിൽ ചേർന്നു. ലീഗിന്റെ പാനൂർ മുനിസിപ്പൽ കമ്മിറ്റി അംഗമായ ഉമർ ഫാറൂഖ്…
ബെംഗളൂരു: ആനന്ദ് രാഘവൻ രചിച്ച ‘അനുരാഗക്കടവിൽ' മലയാള നാടകം ബെംഗളൂരുവില്‍ അരങ്ങേറുന്നു. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നവംബർ 22…
തിരുവനന്തപുരം: മുട്ടട വാർഡില്‍ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് നീക്കിയ നടപടി റദ്ദാക്കി. വോട്ടര്‍…
കൊച്ചി: ശബരിമലയിലെ സ്‌പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. ബുക്കിങ് ഇരുപതിനായിരത്തില്‍ നിന്ന് അയ്യായിരമാക്കി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം.…
കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് മിനിവാന്‍ സ്‌കൂട്ടറിലിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ചു. നരിക്കുനി ആരാമ്പ്രത്ത് താമസിക്കുന്ന ബാലുശ്ശേരി ഏകരൂര്‍ സ്വദേശി വഫ…
ഡൽഹി: മുൻ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖി വധക്കേസിലെ മുഖ്യപ്രതികളിലൊരാളും അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരനുമായ അൻമോല്‍…