BENGALURU UPDATES

കെഎസ്ആർ ബെംഗളൂരു-എറണാകുളം ഇന്റർസിറ്റിക്ക് ഡിസംബർ 3 മുതൽ ടിക്കറ്റ് നിരക്ക് കുറയും

ബെംഗളൂരു: ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിൻ (12677/12678) ഡിസംബർ 3 മുതൽ എക്സ‌്പ്രസാകുന്നതോടെ ടിക്കറ്റ് നിരക്കില്‍ മാറ്റം വരും. നിലവിൽ സെക്കൻഡ് സിറ്റിങ്ങിന് റിസർവേഷൻ ചാർജ് ഉൾപ്പെടെ 220 രൂപയും എസി ചെയർകാറിന് റിസർവേഷൻ ചാർജ് ഉൾപ്പെടെ 790 രൂപയുമാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ മാറ്റം വരുന്നതോടെ സെക്കൻഡ് സിറ്റിങ്ങിൽ 205 രൂപയും എസി ചെയർകാറിൽ 740 രൂപയുമായി നിരക്ക് പരിഷ്കരിക്കും. ഇതു യാത്രക്കാർക്ക് ഗുണകരമാകും.

സൗത്ത് വെസ്‌റ്റേൺ റെയിൽവേയുടെ സമയക്രമത്തിലെ മാറ്റവും ട്രെയിനിന്റെ ശരാശരി വേഗം മണിക്കൂറിൽ 55 കിലോമീറ്റർ എന്നതിൽ താഴെ ആയതിനാലുമാണ് ബെംഗളൂരു-എറണാകുളം ഇന്റർസിറ്റിയെ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ നിന്ന് എക്സ്പ്രസ് വിഭാഗത്തിലേക്ക് മാറ്റുന്നത്. എക്സ്പ്രസ് സർവീസായി മാറുന്നതോടെ ബെംഗളൂരു– എറണാകുളം എക്സ്പ്രസിന്റെ 12677 എന്ന നമ്പറിനു പകരം 16377 ആകും പുതിയ നമ്പർ. എറണാകുളം – ബെംഗളൂരു എക്സ്പ്രസിന്റെ 12678 എന്ന നമ്പർ 16378 ആകും.
SUMMARY: Ticket prices for KSR Bengaluru-Ernakulam Intercity will be reduced from December 3

 

NEWS DESK

Recent Posts

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ബലക്ഷയം; വെള്ളത്തിനടിയിലുള്ള പരിശോധന ഇന്ന് തുടങ്ങും

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം നിർണ്ണയിക്കുന്നതിനായി വെള്ളത്തിനടിയില്‍ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ (ആർഒവി) ഉപയോഗിച്ചുള്ള പരിശോധന ഇന്ന് ആരംഭിക്കും. അണക്കെട്ടിന്റെ…

44 minutes ago

പാനൂരിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ട നിലയിൽ

ക​ണ്ണൂ​ർ: പാ​നൂ​ർ പാ​റാ​ട് സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫി​സി​ൽ തീ​യി​ട്ടു. പൂ​ട്ടി​യി​ട്ട ഓ​ഫി​സ് വൈ​കി​ട്ട് തു​റ​ന്ന​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്. ഓ​ഫീ​സി​ൽ…

1 hour ago

മെഡിസെപ് പ്രീമിയം കുത്തനെ കൂട്ടി; പ്രതിമാസ പ്രീമിയം തുക 500 രൂപയില്‍ നിന്ന് 810 ആയി ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ 'മെഡിസെപ്പിന്റെ' പ്രീമിയം തുക വർധിപ്പിച്ചു. പ്രതിമാസം 500 രൂപയായിരുന്ന…

2 hours ago

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: രാം നാരായണിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

തൃ​ശൂ​ർ: പാ​ല​ക്കാ​ട് വാ​ള​യാ​റി​ൽ വം​ശീ​യ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഛത്തി​സ്ഗ​ഢ് സ്വ​ദേ​ശി രാം ​നാ​രാ​യ​ൺ ഭാ​ഗേ​ലി​ന്റെ  മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.…

2 hours ago

ക്രിസ്മസ് അവധി; ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയില്‍വേ.…

3 hours ago

എസ് ഐ ആര്‍: കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധനക്ക് ശേഷമുള്ള കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.…

3 hours ago