ബാല്‍ഗഢ്: കടുവയുടെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ബാല്‍ഗഢ് ജില്ലയിലാണ് കടുവയുടെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടത്. സൗത്ത് ഫോറസ്റ്റ് ഡിവിഷനിലെ കടാംഗി റേഞ്ചില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ കടുവ ആക്രമണമാണിത്. മന്‍ഗ്രുലാല്‍ സരാതി (65) എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും പുലിയുടെ കാല്‍പ്പാടുകളും കണ്ടെത്തിയതായി ഫോറസ്റ്റ് സബ് ഡിവിഷണല്‍ ഓഫീസര്‍ ബി ആര്‍ സിര്‍സം പറഞ്ഞു. വ്യാഴാഴ്ച കാലിത്തീറ്റ ശേഖരിക്കാന്‍ മന്‍ഗ്രുലാല്‍ മറ്റ് രണ്ട് പേരോടൊപ്പം കാട്ടിലേക്ക് പോയിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇവരില്‍ നിന്ന് വേര്‍പിരിഞ്ഞ് മന്‍ഗ്രുലാല്‍ ഏകദേശം 35 കിലോമീറ്റര്‍ അകലെയുള്ള രാമരാമ വനമേഖലയിലെ ഒരു കുന്നിന്‍ പ്രദേശത്തെത്തി. ഇവിടെ വച്ച് കടുവ ആക്രമിക്കുകയായിരുന്നു. സരാതി മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സരാതിയുടെ ഭാഗികമായി ഭക്ഷിച്ച മൃതദേഹം കണ്ടെത്തിയത്.
SUMMARY: Tiger attack in Madhya Pradesh; Elderly man dies tragically
കൊച്ചി : കൊച്ചിയില്‍ ട്രെയിൻ അട്ടിമറി ശ്രമമെന്ന് സൂചന. റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തി. കൊച്ചി പച്ചാളം പാലത്തിനു സമീപമാണ്…
ന്യൂഡൽഹി: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ ഇന്നും തടസപ്പെട്ടു. സര്‍വീസുകള്‍ താളം തെറ്റിയതിന് തുടര്‍ന്ന് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ ദുരിതത്തിലായി.…
ബെംഗളൂരു: കെങ്കേരി, ഹെജ്ജാല റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള കെങ്കേരി ദൊഡ്‌ഡ ആൽമര റോഡിലെ രാമോഹള്ളി റെയിൽവേ ഗേറ്റ് ഈ മാസം 7…
തിരുവനന്തപുരം: ലൈംഗിക പീഡന-ഭ്രൂണഹത്യ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒമ്പതാം ദിവസവും പോലീസിന് കണ്ടെത്താനായില്ല. ജാമ്യാപേക്ഷ തള്ളിയതോടെ രാഹുല്‍…
കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ അതിജീവിതയെ വെളിപ്പെടുത്തുന്ന സമൂഹമാധ്യമ പോസ്റ്റ് ഷെയർ ചെയ്ത കോഴിക്കോട് സ്വദേശി അറസ്റ്റിൽ. ചേളന്നൂർ…
ന്യൂഡല്‍ഹി: മിസോറാം മുന്‍ ഗവര്‍ണറും മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ ഭര്‍ത്താവുമായ സ്വരാജ് കൗശല്‍ അന്തരിച്ചു. 73 വയസായിരുന്നു.…