KARNATAKA

കടുവയെ ചത്തനിലയിൽ കണ്ടെത്തി

ബെംഗളൂരു: ചാമരാജനഗര്‍ ഗുണ്ടൽപേട്ട് ബന്ദിപ്പുർ കടുവസംരക്ഷണ കേന്ദ്രപരിധിയിലെ ഗുണ്ട്രെ വനമേഖലയിൽ അഞ്ച് വയസ്സുള്ള ആണ്‍ കടുവയെ ചത്തനിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പട്രോളിങ്ങിനിടെയാണ് കടുവയുടെ ജഡം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തില്‍ കടുവയുടേത് സ്വാഭാവിക മരണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

ഇക്കഴിഞ്ഞ 6 ന് ഹുഗ്യം വനമേഖലയ്ക്ക് കീഴിലുള്ള എം.എം.ഹില്‍സില്‍ ഒരു കടുവയേയും നാല് കുഞ്ഞുങ്ങളെയും ചത്ത നിലയിൽ കണ്ടെത്തിയിരുന്നു, കടുവകൾ ചത്തതിനു കാരണം വിഷം ഉള്ളിൽ ചെന്നത് മൂലമായിരുന്നു എന്നാണ്  പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പശുമാംസത്തിൽ വിഷം ചേർത്ത് ഇവയ്ക്ക് നൽകുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായിട്ടുണ്ട്. കാട്ടിൽ മേയുകയായിരുന്ന പശുവിനെ കടുവ കടിച്ചു കൊന്നതിന് തുടർന്ന് പശു ഉടമ പശുവിന്റെ ജഡത്തിൽ വിഷം തളിച്ച് കടുവയ്ക്കെതിരെ കെണി വെച്ചെന്നാണ്  എന്നാണ് സൂചന. കോപ്പ സ്വദേശിയായ പശു ഉടമ നാടരാജു, സഹായികളായ കോനപ്പ, നാഗരാജ എന്നിവരാണ് അറസ്റ്റിൽ ആയത്.

SUMMARY: Tiger found dead

NEWS DESK

Recent Posts

ബെംഗളൂരുവിനെ ഞെട്ടിച്ച് പകൽ കൊള്ള; എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടിരൂപ കവർന്നു

ബെംഗളൂരു: എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 7 കോടിരൂപ മോഷ്ടിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മുകളില്‍ നിറയ്ക്കാനായി കൊണ്ടുപോയ പണമാണ് സംഘം കൊള്ളയടിച്ചത്.…

6 hours ago

കേരളസമാജം യെലഹങ്ക സോൺ കന്നഡ രാജ്യോത്സവ ആഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ കന്നഡ രാജ്യോത്സവ ആഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങൾ കേരളസമാജം പ്രസിഡന്റ് എം ഹനീഫ് ഉദ്ഘാടനം…

7 hours ago

ക​ണ്ണൂ​രി​ൽ മു​സ്‌​ലീം ലീ​ഗ് നേ​താ​വ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു

കണ്ണൂർ: ക​ണ്ണൂ​രി​ൽ മു​സ്‌​ലീം ലീ​ഗ് പ്രാദേശിക നേ​താ​വ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ലീ​ഗി​ന്‍റെ പാ​നൂ​ർ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി അം​ഗ​മാ​യ ഉ​മ​ർ ഫാ​റൂ​ഖ്…

7 hours ago

മലയാള നാടകം ‘അനുരാഗക്കടവിൽ’ 22 ന് ഇ.സി.എ. ഹാളിൽ

ബെംഗളൂരു: ആനന്ദ് രാഘവൻ രചിച്ച ‘അനുരാഗക്കടവിൽ' മലയാള നാടകം ബെംഗളൂരുവില്‍ അരങ്ങേറുന്നു. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നവംബർ 22…

8 hours ago

വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി

തിരുവനന്തപുരം: മുട്ടട വാർഡില്‍ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് നീക്കിയ നടപടി റദ്ദാക്കി. വോട്ടര്‍…

9 hours ago

ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണം; സ്‌പോട്ട് ബുക്കിംങ് എണ്ണം കുറച്ചു

കൊച്ചി: ശബരിമലയിലെ സ്‌പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. ബുക്കിങ് ഇരുപതിനായിരത്തില്‍ നിന്ന് അയ്യായിരമാക്കി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം.…

9 hours ago