ബെംഗളൂരു : കുടകിലെ ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് പ്രദേശവാസികൾളെ ഭീതിയിലാക്കി. തെക്കൻ കുടകിലെ ബഡഗ ബനഗല ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം കടുവ പശുവിനെ ആക്രമിച്ച് കൊന്നത്. തുടർന്ന് സ്ഥലത്ത് സ്ഥാപിച്ച ക്യാമറയിൽ കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞു. കാപ്പിത്തോട്ട ഉടമയായ സി.ടി. പൊന്നപ്പയുടെ പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്.
കാട്ടാനകൾ, കാട്ടുപോത്ത്, കുരങ്ങുകൾ എന്നിവയുടെ ഭീഷണി പ്രദേശവാസികള്‍ നിലവില്‍ നേരിടുന്നുണ്ട്. ഇതിനിടെയാണ് കടുവയുടെ സാന്നിധ്യവും സ്ഥിരീകരിച്ചിരിക്കുന്നത്. കടുവയെ ഉടൻ പിടികൂടണമെന്ന് നാട്ടുകാർ വനം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.
വിരാജ്പേട്ട് താലൂക്ക് വനം കൺസർവേറ്റർ ജഗന്നാഥ്, എസിഎഫ് ഗോപാൽ, തിത്തിമതി, റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഗംഗാധർ എന്നിവരുടെ നേതൃത്വത്തിൽ പുലിയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചിട്ടുണ്ട്.
<br>
TAGS : KODAGU | TIGER ATTACK
SUMMARY : Tiger in Kodagu In populated areas; A cow was attacked and killed
ന്യൂഡൽഹി: പാർലമെന്റിന്റെ ഇക്കൊല്ലത്തെ ബഡ്‌ജറ്റ് സമ്മേളനം ഇത്തവണ രണ്ടുഘട്ടമായി 28 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കും. ഇതു സംബന്ധിച്ച മന്ത്രിതല…
ബെംഗളൂരു: ഹുബ്ബള്ളിയിൽ അറസ്റ്റ് നടപടിക്കിടെ ബിജെപി പ്രവർത്തകയെ പോലീസ് വാനിൽ നഗ്നയാക്കി മർദിച്ചെന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കും. അസിസ്റ്റന്റ്…
ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഏലിം ഹൊറമാവ് അഗര ചർച്ച് ബാപ്റ്റിസ്റ്റ് ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന രക്തദാന ക്യാമ്പ്…
ബെംഗളൂരു: ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റി (ബിഎൻയു) വൈസ് ചാൻസലറായി പ്രൊഫസർ ബി കെ രവിയെ നിയമിച്ചു. കൊപ്പൽ സർവകലാശാലയുടെ വൈസ്…
ബെംഗളൂരു: ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണാടക സ്വദേശികളായ തീർഥാടകര്‍ സഞ്ചരിച്ച വാനും ലോറിയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. തുമക്കുരുവിലെ…
ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…