ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവയെ പിടികൂടി ദൗത്യസംഘം. മയക്കുവെടിവെച്ച് വലിയിലാക്കി. കടുവയുമായി ദൗത്യസംഘം തേക്കടിയിലേക്ക് തിരിച്ചു. കടുവയ്ക്കായി മൂന്ന് സംഘമായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തിയിരുന്നത്. സ്‌നിഫര്‍ ഡോഗും വെറ്ററിനറി ഡോക്ടര്‍മാരും അടങ്ങിയതാണ് ദൗത്യം സംഘം. നിലവില്‍ കടുവയെ മയക്കുവെടി വെച്ച് വലയിലാക്കിയിരിക്കുകയാണ്.
പെട്ടെന്ന് തന്നെ പ്രധാന റോഡിലേക്ക് എത്തുന്ന പ്രദേശത്താണ് കടുവയെ കണ്ടെത്തിയത്. കടുവയെ പിടികൂടുകയെന്നത് ശ്രമകരമായ ദൗത്യമാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ നാട്ടുകാരുടെ ഭീതി അകറ്റുക പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കാലിന് പരുക്കുള്ള അവശനായ കടുവയെ തേക്കടിയിലേക്ക് കൊണ്ടുപോകാനുള്ള നടപടികളാണ് ഇ നി ഉണ്ടാകുക. കടുവയ്ക്ക് ചികിത്സ നല്‍കും.
TAGS : TIGER
SUMMARY : Tiger in Vandipariyar Grampi drugged and trapped
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. ഒരു ലക്ഷം കടന്ന് റെക്കോര്‍ഡുകള്‍…
തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎല്‍എ വി.കെ പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് കെ.എസ് ശബരിനാഥൻ. എംഎല്‍എ ഹോസ്റ്റലില്‍ സൗകര്യങ്ങളുള്ള…
ഡൽഹി: തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂടല്‍ മഞ്ഞ് കാരണം സീറോ വിസിബിലിറ്റി രേഖപ്പെടുത്തിയതോടെ 200 ഓളം…
കോഴിക്കോട്: വടകര വില്യാപ്പള്ളിയില്‍ റോഡ് നിര്‍മാണത്തിനിടെ നിര്‍മിച്ച കലുങ്കില്‍ വീണ് കാല്‍നടയാത്രികന് ദാരുണാന്ത്യം. പ്രദേശവാസിയായ ഏലത്ത് മൂസയാണ് മരിച്ചത്. അമരാവതിയിലെ…
ബെംഗളൂരു: സംസ്ഥാനത്തെ കാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയവും തിരഞ്ഞെടുപ്പും തിരിച്ചുകൊണ്ടുവരുന്നതിനുള്ള സാധ്യത പരിശോധിക്കാൻ കർണാടക കോൺഗ്രസ് പ്രത്യേക സമിതിക്ക് രൂപം നൽകി.…