ബെംഗളൂരു: ചാമരാജ്നഗറിലെ എംഎം ഹിൽസ് വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ 5 കടുവകൾ ചത്തതിനു കാരണം വിഷം ഉള്ളിൽ ചെന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് പെൺ കടുവയെയും 4 കുഞ്ഞുങ്ങളെയും ചത്തനിലയിൽ കണ്ടെത്തിയത്. പശുമാംസത്തിൽ വിഷം ചേർത്ത് ഇവയ്ക്ക് നൽകുകയായിരുന്നുവെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ടി. ഹിരലാൽ പറഞ്ഞു. സംശയത്തെ തുടർന്ന് മീന്യം ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കൊപ്പ ഗ്രാമത്തിലെ ചത്ത കന്നുകാലി ഉടമ ഉൾപ്പെടെ പ്രദേശ വാസികളായ ചില പേരെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.
അതേസമയം സംഭവത്തിൽ കേന്ദ്ര കടുവസംരക്ഷണ അതോറിറ്റി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സംഘത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കടുവകളുടെ മരണത്തെക്കുറിച്ച് മൂന്നുദിവസത്തിനുള്ളിൽ പൂർണറിപ്പോർട്ട് സമർപ്പിക്കാൻ കർണാടക വനംമന്ത്രി ഈശ്വർ ബി. ഖന്ദ്രെയും നേരത്തേ നിർദേശിച്ചിരുന്നു.
SUMMARY: Tigers die in Karnataka wildlife sanctuary. Some locals in custody; Special team formed to investigate
കണ്ണൂർ: ഗായികയും സംഗീത സംവിധായകയുമായ ആര്യ ദയാൽ വിവാഹിതയായി. വരൻ അഭിഷേകുമായി തന്റെ വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് പിടിച്ചുകൊണ്ട് ഇരുവരും നിൽക്കുന്ന…
ന്യൂഡൽഹി: രണ്ടുവയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ (കഫ് സിറപ്പുകൾ) നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. മരുന്ന് കഴിച്ച് മധ്യപ്രദേശിൽ…
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ഇന്ദിരാനഗര്‍ കരയോഗം വാര്‍ഷിക കുടുംബസംഗമം 'സ്‌നേഹസംഗമം' ഒക്ടോബര്‍ 5 ന് രാവിലെ 10മണി…
കോട്ടയം: കോട്ടയം കുറവിലങ്ങാടുനിന്ന് കാണാതായ 50 വയസ്സുകാരിയെ ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കുറവിലങ്ങാട് സ്വദേശി ജെസി സാമിന്റെ മൃതദേഹമാണ് ഇടുക്കി…
ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് ബെംഗളൂരു. ദേശീയ ക്രൈം…
ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബെംഗളൂരിലെ വസതിയില്‍…