അമേരിക്കയിൽ ടിക് ടോക് നിരോധനം നിലവിൽ വന്നു. സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് നടപടി. ആപ് സ്റ്റോറിലോ ഗൂഗിൾ പ്ലേ സ്റ്റോറിലോ ടിക് ടോക് നിലവിൽ ലഭ്യമല്ല. അമേരിക്കയിൽ മാത്രം 170 ദശലക്ഷം ഉപയോക്താക്കൾ ടിക് ടോക്കിനുണ്ടായിരുന്നു. ആപ്പ് തുറക്കുമ്പോൾ ഇത് ലഭ്യമല്ല എന്ന സന്ദേശമാണ് ഇപ്പോൾ എല്ലാവർക്കും ലഭിക്കുന്നത്.
ടിക് ടോക് നിരോധിക്കണമെന്ന ആവശ്യം അമേരിക്കയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഉയരുന്നുണ്ട്. 2020ൽ ട്രംപ് ഇതിനുവേണ്ടി ചില നീക്കങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ ദേശസുരക്ഷ മുൻനിർത്തി ടിക് ടോക് നിരോധിക്കുകയാണെന്ന് യുഎസ് സുപ്രീംകോടതി വിധിക്കുകയായിരുന്നു. ജനുവരി 19നുള്ളിൽ ചൈനീസ് മാതൃകമ്പനിയായ ബൈറ്റ് ഡാൻസിന് അമേരിക്കയിലുള്ള എല്ലാ ആസ്തിയും വിറ്റ് ഒഴിയണമെന്ന ഭരണകൂടത്തിന്റെ നിർദേശം പാലിക്കാതെ വന്നതോടെയാണ് സുപ്രീംകോടതി നടപടി.
ബൈറ്റ് ഡാൻസിനെതിരെ ജോ ബൈഡൻ സർക്കാരായിരുന്നു നിയമം നടപ്പാക്കിയത്. ആസ്തി വിറ്റൊഴിഞ്ഞില്ലെങ്കിൽ ടിക് ടോക് വിലക്കുമെന്ന് ബൈഡൻ സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
TAGS: WORLD | TIKTOK
SUMMARY: America officially bans tiktok
കോട്ടയം: ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…