ബെംഗളൂരുവിലെ തടി മില്ലിൽ വൻ തീപിടുത്തം

ബെംഗളൂരു: ബെംഗളൂരുവിലെ തടി മില്ലിൽ വൻ തീപിടുത്തം. ഇലക്‌ട്രോണിക്‌സ് സിറ്റിയിലെ സിംഗസാന്ദ്രയിൽ ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. തടി മില്ലിലുണ്ടായ തീപിടുത്തം സമീപത്തെ കാർ വാഷ് കേന്ദ്രത്തിലേക്കും, വസ്ത്രസ്ഥാപനത്തിലേക്കും പടർന്നു. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നാട്ടുകാരാണ് ഫയർ ഫോഴ്സിൽ വിവരമറിയിച്ചത്.

ബുധനാഴ്ച പുലർച്ചെയാണ് തീയണക്കാനായത്. സംഭവത്തിൽ കടകൾക്ക് സമീപം നിർത്തിയിട്ടിരുന്ന രണ്ട് കാറുകളും നിരവധി ബൈക്കുകളും അഞ്ച് കോടിയോളം രൂപ വിലമതിക്കുന്ന സാധനങ്ങളും റെഡിമെയ്ഡ് വസ്ത്രങ്ങളും കത്തിനശിച്ചു. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപ്പിടുത്തതിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ഇലക്ട്രോണിക് സിറ്റി പോലീസ് കേസെടുത്തു.

Savre Digital

Recent Posts

യുവമോര്‍ച്ചക്കും മഹിളാ മോര്‍ച്ചക്കും പുതിയ ഭാരവാഹികള്‍

തിരുവനന്തപുരം: സംസ്ഥാന യുവമോർച്ചക്കും മഹിളാ മോർച്ചക്കും പുതിയ ഭാരവാഹികളെ പ്രഖ‍്യാപിച്ചു. യുവമോർച്ച അധ‍്യക്ഷനായി വി. മനുപ്രസാദിനെയും മഹിളാ മോർച്ച അധ‍്യക്ഷയായി…

6 minutes ago

ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു

തിരുവനന്തപുരം: രണ്ടാഴ്ച മുമ്പ് ഷാർജയില്‍ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിപഞ്ചിക (33 ) യുടെ മൃതദേഹം ഇന്നലെ ഇന്ത്യൻ…

1 hour ago

ദേശീയപാത നിര്‍മാണം നടക്കുന്ന വീരമലക്കുന്നില്‍ വീണ്ടും മണ്ണിടിച്ചില്‍; ഗതാഗതം നിര്‍ത്തിവച്ചു

കാസറഗോഡ്: കാസറഗോഡ് ചെറുവത്തൂർ വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍. ഇന്ന് രാവിലെയാണ് സംഭവം. നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയില്‍ ദേശീയപാതയിലേക്കാണ് മണ്ണിടിഞ്ഞു വീണത്. തുടർന്ന്…

2 hours ago

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും സ്വർണ വില വർധന. ജൂലൈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 760 രൂപ…

3 hours ago

മഴ അവഗണിച്ചും വിഎസിനെ ഒരു നോക്കു കാണാൻ കാത്തിരിക്കുന്നത് ജനസാഗരം

ആലപ്പുഴ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിലാപയാത്ര ജന്മനാടായ ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചു. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക്…

3 hours ago

പന്തളം കൊട്ടാരം ഇളയ തമ്പുരാട്ടി അന്തരിച്ചു

തിരുവനന്തപുരം: പന്തളം കൊട്ടാരത്തിലെ ഇളയ തമ്പുരാട്ടിയും കൈപ്പുഴ പുത്തന്‍ കോയിക്കല്‍ കുടുംബാംഗവുമായ രോഹിണി നാള്‍ അംബാലിക തമ്പുരാട്ടി അന്തരിച്ചു. 94…

4 hours ago