LATEST NEWS

പ്രേം നസീറിനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം; മാപ്പ് പറഞ്ഞ് ടിനി ടോം

കൊച്ചി: പ്രേം നസീർ വിവാദത്തില്‍ മാപ്പ് പറഞ്ഞ് നടൻ ടിനി ടോം. തൻ്റെ ഇൻ്റർവ്യൂയില്‍ നിന്നും അടർത്തിയെടുത്ത് ഒരു ഭാഗം മാത്രം ഉപയോഗിച്ച്‌ ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായും ടിനി ടോം വിശദീകരിച്ചു. താൻ പ്രേം നസീറിനെ ആരാധിക്കുന്ന ആളാണെന്നും, കുടുംബത്തോടും സമൂഹത്തോടും മാപ്പ് പറയുന്നതായും ടിനി ടോം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

“നസീർ സാർ ഗോഡ് ഓഫ് മലയാളം സിനിമയാണ്. അത്രയും വലിയൊരു ആള്‍ക്കെതിരെ മോശം പരാമർശം നടത്താൻ ഞാനാരാണ്? എൻ്റൊയൊരു സീനിയർ പറഞ്ഞു കേട്ടതാണ് ഇക്കാര്യം. ഇപ്പോള്‍ അദ്ദേഹം കൈമലർത്തുന്നുണ്ട്. കേട്ടറിഞ്ഞ കാര്യം വെച്ച്‌ പറഞ്ഞതാണ്. അത് ഒരിക്കലും നസീർ സാറിനെ അവഹേളിക്കാനല്ല,” ടിനി ടോം വിശദീകരിച്ചു.

“സിനിമകള്‍ ഇല്ലാതായതോടെ പ്രേം നസീർ എല്ലാ ദിവസവും മേക്കപ്പിട്ട് വീട്ടില്‍ നിന്നിറങ്ങി അടൂർ ഭാസിയുടെയും ബഹദൂറിൻ്റേയും വീട്ടില്‍ പോയി കരയുമായിരുന്നു,” എന്നായിരുന്നു ടിനി ടോമിന്‍റെ പ്രസ്താവന. ഈ പരാമർശം വിവാദമായതോടെ നിരവധി പേരാണ് ടിനി ടോമിനെതിരെ രംഗത്തിയത്. ഭാഗ്യലക്ഷ്മി, എം.എ. നിഷാദ് തുടങ്ങി നിരവധി പേർ ടിനിയുടെ പരാമർശത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

SUMMARY: Tiny Tom apologizes for defamatory remarks against Prem Nazir

NEWS BUREAU

Recent Posts

വിദേശ ജോലി വാഗ്ദാനം ചെയ്ത് 289 പേരിൽ നിന്ന് 4.5 കോടി രൂപ തട്ടിയെടുത്ത 2 പേർ അറസ്റ്റിൽ

മംഗളൂരു: വിദേശത്തു ജോലി വാഗ്ദാനം ചെയ്ത്  തട്ടിപ്പു നടത്തിയ 2 മഹാരാഷ്ട്ര സ്വദേശികളെ മംഗളൂരു പൊലീസ് പിടികൂടി. 289 പേരിൽ…

12 minutes ago

നൂറോളം പേരുടെ മൃതദേഹങ്ങൾ കുഴിച്ചുമൂടാൻ നിർബന്ധിതനായി ; വെളിപ്പെടുത്തലുമായി ശുചീകരണത്തൊഴിലാളി

ബെംഗളൂരു: ദക്ഷിണ കന്നഡയിൽ ബലാത്സംഗത്തിനു ഇരയായ യുവതികളുടെ ഉൾപ്പെടെ നൂറോളം പേരുടെ മൃതദേഹങ്ങൾ രഹസ്യമായി കുഴിച്ചുമൂടാൻ നിർബന്ധിതനായെന്ന വെളിപ്പെടുത്തലുമായി ശുചീകരണ…

45 minutes ago

വിമാനം പുറപ്പെടുന്നതിനു തൊട്ടു മുൻപ് പൈലറ്റ് കുഴഞ്ഞു വീണു

ബെംഗളൂരു: എയർഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു തൊട്ടു മുൻപ് പൈലറ്റ് കോക്പിറ്റിൽ കുഴഞ്ഞു വീണു. ഇതോടെ വിമാനം 90…

1 hour ago

തൃശൂരില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു

തൃശൂർ: തൃശൂരില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. പ്രസ് ക്ലബ് റോഡിന് സമീപത്തുള്ള ഒരു ബഹുനില കെട്ടിടത്തിന്‍റെ താഴത്തെ നിലയിലാണ് തീപിടിച്ചത്.…

2 hours ago

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണം; സുപ്രീംകോടതിയെ സമീപിച്ച്‌ മഹുവ മൊയ്ത്ര

പറ്റ്ന: ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിച്ചു. പരിഷ്കരണം ഭരണഘടനാ വിരുദ്ധമാണെന്നും…

2 hours ago

മിന്നല്‍ പ്രളയം: ഹിമാചല്‍ പ്രദേശിലെ വെള്ളപ്പൊക്കത്തില്‍ കാണാതായവരുടെ എണ്ണം 75 ആയി

മാണ്ഡി: ഹിമാചല്‍ പ്രദേശിലെ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 75 ആയി. മാണ്ഡി ജില്ലയില്‍ വെള്ളപ്പൊക്കത്തില്‍ കാണാതായവർക്കായി തിരച്ചില്‍…

3 hours ago