ആലപ്പുഴ: ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ആലപ്പുഴ എടത്വാ നെടുവംമാലില്‍ എം സി ഭവനില്‍ ദേവരാജൻ്റെ ഏക മകൻ ദീപു (21) ആണ് മരിച്ചത്. വീയപുരം ഹൈസ്കൂളിന് സമീപത്ത് വെച്ചാണ് അപകടം. മാതാവ് സിന്ധുവിൻ്റെ കുടുംബ വീടായ ഹരിപ്പാട്ട് പോയി മടങ്ങി വരുന്നതിനിടെയാണ് സംഭവം.
ഇടിയുടെ ആഘാതത്തില്‍ കൈ അറ്റുപോയ ദീപുവിനെ ഓടിക്കൂടിയ നാട്ടുകാർ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അറ്റുപോയ കൈ മറ്റൊരു വാഹനത്തിലാണ് ആശുപത്രിയില്‍ എത്തിച്ചത്. വീയപുരം പോലീസ് മേല്‍ നടപടി സ്വീകരിച്ച ശേഷം മൃതദ്ദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
TAGS : ALAPPUZHA NEWS | ACCIDENT
SUMMARY : A student died in a collision between a tipper lorry and a bike
തിരുവനന്തപുരം: പ്രിൻ്റിങ് മെഷീനില്‍ സാരി കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. വർക്കല ചെറുകുന്നം സ്വദേശി മീനയാണ് മരിച്ചത്. വർക്കലയില്‍ പ്രവർത്തിക്കുന്ന പൂർണ…
കൊച്ചി: ബലാത്സംഗക്കേസ് പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ചതിനെ തുടർന്ന് യുവനടി റിനി ആൻ ജോർജിന് വധഭീഷണി.…
ബെംഗളൂരു: പാലക്കാട് വെൽഫെയർ അസോസിയേഷൻ പതിനാലാമത് വാർഷിക കുടുംബസംഗമം ഞായറാഴ്ച രാവിലെ 9 മണി മുതൽ കാച്ചറക്കനഹള്ളി ദക്ഷിണ അയോധ്യ…
ബെംഗളൂരു: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് ഡല്‍ഹി പോലീസിന്റെ നോട്ടീസ്. സഹോദരനും എംപിയുമായ ഡി.കെ. സുരേഷിനും…
വയനാട് : 10 വയസുകാരിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റില്‍. വയനാട് സ്വദേശി ചാക്കോയെ (74) ആണ് രാജാക്കാട് പോലീസ് അറസ്റ്റ്…
ബെംഗളൂരു: കെ.എൻ.ഇ പബ്ലിക് സ്കൂൾ വാർഷിക ദിനാഘോഷം സംഘടിപ്പിച്ചു. വിജയ കർണാടക അസിസ്റ്റന്റ് എഡിറ്റർ മേരി ജോസഫ് മുഖ്യാതിഥിയായി. കെ.എൻ.ഇ.ടി…