ഷിരൂർ: കർണാടകയിലെ അങ്കോലയില്‍ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള ശനിയാഴ്ചത്തെ തിരച്ചിൽ അവസാനിപ്പിച്ചു. പുഴയിലെ മൺകൂനക്ക് അരികെ ഇറങ്ങിയാണ് ശനിയാഴ്ച പരിശോധന നടത്തിയത്. നാവിക സേനയും മത്സ്യതൊഴിലാളികളും മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള മാൽപെ സംഘവും ചേർന്നായിരുന്നു തിരച്ചിൽ. നാളെ രാവിലെ 9 മണിക്ക് ദൗത്യം പുനരാരംഭിക്കും. അർജുന്റേതെന്ന് കരുതുന്ന ട്രക്ക് ഉണ്ടെന്ന് ഉറപ്പിച്ച സ്പോട്ട് നാലിലായിരുന്നു ഇന്നത്തെ പരിശോധനകൾ നടന്നത്. അടിയൊഴുക്കിനേക്കാൾ നദി കലങ്ങിമറിഞ്ഞ് ഒഴുകുന്നതാണ് രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നത്.
ഈശ്വര്‍ മാല്‍പെ ഒമ്പത് തവണ ഡൈവിങ് നടത്തിയിട്ടും ട്രക്കിന് അടുത്തെത്താനായില്ല. വെള്ളത്തിനടിയിലെ പാറക്കല്ലുകളടക്കം തിരച്ചിലിനു വെല്ലുവിളിയായി. വെള്ളത്തിനടിയിലെ ചെളിയും മണ്ണും മരവും പ്രശ്നമാകുന്നുണ്ടെന്ന് കർവാർ എംഎൽഎ പറഞ്ഞു. മാല്‍പെ ഡൈവിങ് നടത്തിയ പ്രദേശത്ത് മുള കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്.
ഗംഗാവലി പുഴയിൽ സിഗ്നൽ കാണിച്ച മൂന്നിടങ്ങളിൽ ഒന്നും കണ്ടെത്താനായില്ലെന്ന് ഉത്തര കന്നഡ കലക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു. ചെളിയും കല്ലും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും സംഘവുമായി തിരച്ചിലിന് ശേഷം കൂടിക്കാഴ്ച നടത്തും. അവർ പറയുന്നതിന് അനുസരിച്ച് ഭാവി രക്ഷാപ്രവർത്തനം ആസൂത്രണം ചെയ്യുമെന്നും കലക്ടർ പറഞ്ഞു.
തിരച്ചിൽ നല്ല രീതിയിലാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി. തിരച്ചിലിനായി വിശദ പ്ലാൻ കർണാടക സർക്കാറിനുണ്ടെന്നും അദ്ദേഹം സംഭവസ്ഥലം സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
<BR>
TAGS : ARJUN RESCUE | LANDSLIDE
SUMMARY : Today’s search for Arjun is over
ന്യൂഡൽഹി: അടുത്ത വർഷം മുതല്‍ രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകള്‍ ഓടിത്തുടങ്ങും. 2027 ലെ സ്വാതന്ത്ര്യ ദിനത്തില്‍ ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുമെന്ന്…
കണ്ണൂർ: മട്ടന്നൂർ പാലയോട് വീടിന്റെ വാതില്‍ തകർത്തു അകത്തു കടന്നു പത്ത് പവൻ സ്വർണാഭരണങ്ങളും 10,000 രൂപയും കവർന്ന പ്രതി…
ഡല്‍ഹി: ഏഴ് വിലകൂടിയ ബിഎംഡബ്ല്യു കാറുകള്‍ വാങ്ങാനുള്ള വിവാദ ഉത്തരവ് ലോക്പാല്‍ ഓഫ് ഇന്ത്യ റദ്ദാക്കി. 'ഭരണപരമായ കാരണങ്ങളാലും പ്രശ്‌നങ്ങളാലും'…
കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുത പരുക്ക്. നൂല്‍പ്പുഴ കുമഴി വനഗ്രാമത്തിലെ ചുക്കാലിക്കുനി കാട്ടുനായ്ക്ക…
ബോണ്‍: സ്വിറ്റ്‌സര്‍ലാന്‍ഡിലെ റിസോര്‍ട്ടില്‍ പുതുവത്സര ആഘോഷത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു. പത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നൂറോളം പേര്‍ക്ക് പരുക്കേറ്റു.…
ഡല്‍ഹി: രാജ്യത്തെ പുകയില ഉല്പന്നങ്ങള്‍ക്കും പാന്‍മസാലയ്ക്കും ഫെബ്രുവരി ഒന്ന് മുതല്‍ അധിക നികുതി ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലുള്ള…