KERALA

പാലിയേക്കരയിൽ ടോൾ പിരിക്കാം; നിർണായക ഉത്തരവുമായി ഹൈക്കോടതി

തൃശ്ശൂര്‍: പാലിയേക്കര ടോൾ പിരിവില്‍ നിര്‍ണായകമായ ഉത്തരവുമായി ഹൈക്കോടതി. ഉപാധികളോടെ ടോൾ പിരിക്കാം എന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോടതി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പുതുക്കിയ ടോൾ നിരക്ക് ഈടാക്കാൻ പാടില്ല എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.

ടോൾ പിരിവ് പുനഃരാരംഭിക്കുന്നതിൽ നാളെ തീരുമാനം ഉണ്ടാകുമെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗതാഗത കുരുക്ക് പരിഗണിച്ച് ടോൾ നിരക്ക് കുറക്കണമെന്ന് കോടതി നിർദ്ദേശിച്ചുവെങ്കിലും നിരക്ക് കുറക്കാനാവില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്.

ദേശീയപാതയില്‍ സുരക്ഷാപ്രശ്നങ്ങള്‍ തുടരുകയാണെന്ന് തൃശൂർ ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. സര്‍വ്വീസ് റോഡ് പലയിടത്തും ഇടിഞ്ഞുവീഴാന്‍ സാധ്യതയുണ്ടെന്നും ശബരിമല മണ്ഡലകാലത്തിനു മുന്‍പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കളക്ടർ ചൂണ്ടിക്കാട്ടി.

സ്ഥലം സന്ദര്‍ശിച്ച് ഗതാഗതക്കുരുക്ക് പരിഹരിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ ദേശീയപാതാ അതോറിറ്റിക്ക് നല്‍കണമെന്ന് ജില്ലാ കളക്ടറോട് കോടതി ആവശ്യപ്പെട്ടിരുന്നു. പുതിയ റിപ്പോർട്ട് കളക്ടർ നാളെ കോടതിയിൽ സമർപ്പിക്കും.

ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് ആഗസ്റ്റ് 6 നാണ് പാലിയേക്കരയിലെ ടോൾ പിരിവ് കോടതി താൽക്കാലികമായി തടഞ്ഞത്. ടോൾ പിരിവ് പുനരാരംഭിക്കാൻ ദേശീയ പാത അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായിരുന്നില്ല.
SUMMARY: Toll can be collected in Paliyekkara; High Court issues crucial order

NEWS DESK

Recent Posts

‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’ സ്വർണ്ണക്കൊള്ളയിൽ സമൂഹ മാധ്യമ കാമ്പയിനുമായി കോൺഗ്രസ്

കോഴിക്കോട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതികളിൽ പാർട്ടി സമ്മർദത്തിലായ സാഹചര്യത്തിൽ ശബരിമല സ്വർണ്ണക്കൊള്ള വിഷയം ഉയർത്തി…

16 minutes ago

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് സെ​ഷ​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ക്കും

തിരുവനന്തപുരം: പീ​ഡ​ന പ​രാ​തി​യി​ൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യ്ക്ക് ഇന്ന് അതീവ നിർണായകം. സംസ്ഥാനത്തിനകത്തും പുറത്തും പോലീസ് ഊർജ്ജിതമായി തിരച്ചിൽ നടത്തുന്നതിനിടെ,…

50 minutes ago

ഗർഷോം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ബെംഗളൂരു: ഗർഷോം ഫൗണ്ടേഷന്റെ 2025-ലെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സജീവ് നാരായണൻ (കുവൈത്ത്), അലക്സ് അബ്രഹാം (ഫിലിപ്പീൻസ്), സുചേത സതീഷ്…

55 minutes ago

നാവികസേന ദിനം; രാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്

തി​രു​വ​ന​ന്ത​പു​രം: ശം​ഖു​മു​ഖം ക​ട​പ്പു​റ​ത്ത് ഇ​ന്ന് ന​ട​ക്കു​ന്ന 54ാമത് നാവിക ദിനാ​ഘോ​ഷ​പ്ര​ക​ട​ന​ങ്ങ​ളി​ൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു പങ്കെടുക്കും. വൈ​കീ​ട്ട് 4.20ന് ​തി​രു​വ​ന​ന്ത​പു​രം…

2 hours ago

കുളിമുറിയിലെ ഹീറ്ററിൽനിന്നുള്ള വിഷവാതകം ശ്വസിച്ച്‌ നവവധു മരിച്ചു

ബെംഗളൂരു: കുളിമുറിയിലെ ഹീറ്ററിൽനിന്നുള്ള വിഷവാതകം ശ്വസിച്ച്‌ യുവതി മരിച്ചു. തിങ്കളാഴ്ച ബെംഗളൂരു മദനായകനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ തോട്ടടഗുഡ്ഡദഹള്ളിയിലാണ് സംഭവം.…

2 hours ago

കോട്ടയത്ത് വിനോദയാത്രാസംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു; നിരവധി പേര്‍ക്ക് പരുക്കേറ്റു

കോട്ടയം: നെല്ലാപ്പാറയിൽ വിദ്യാർഥികൾ വിനോദയാത്ര പോയ ബസ് അപകടത്തിൽപ്പെട്ടു. പുലര്‍ച്ചെ ഒരു മണിക്ക് തൊടുപുഴ - പാലാ റോഡില്‍ കുറിഞ്ഞി…

2 hours ago