ബെംഗളൂരു: നെലമംഗല-ബെംഗളൂരു ദേശീയ പാതയിലെ ടോൾ നിരക്ക് വർധിപ്പിച്ച് ദേശീയപാത അതോറിറ്റി. 19.5 കിലോമീറ്റർ പാതയിൽ ചൊവ്വാഴ്ച മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു.
ഇതു പ്രകാരം കാർ, ജീപ്പ് എന്നിവയ്ക്കു 30 രൂപയും ഇരുവശങ്ങളിലേക്കു 45 രൂപയുമാണ് ഈടാക്കുക. പ്രതിമാസ പാസ് 865 രൂപയ്ക്ക് ലഭിക്കും. എൽസിവി, മിനി ബസ് എന്നിവയ്ക്കു 50 രൂപയും ഇരുവശങ്ങളിലേക്ക് 70 രൂപയും നൽകണം. 1440 രൂപയാണ് പ്രതിമാസ പാസിന്റെ നിരക്ക്. ബസ്, ട്രക്ക് എന്നിവയ്ക്കു 100 രൂപയും ഇരുവശങ്ങളിലേക്ക് 150 രൂപയും നൽകണം. പ്രതിമാസ നിരക്ക് 2955 രൂപ.
24 മണിക്കൂറിനകം മടക്കയാത്ര നടത്തിയാൽ 25% ഇളവ് ലഭിക്കും. പ്രതിമാസം 50 യാത്രകൾ നടത്തുന്നവർക്ക് 33 % ഇളവുണ്ടാകും. അനുവദനീയമായ പരിധിയിൽ കൂടുതൽ ചരക്ക് കൊണ്ട് പോകുന്ന വാഹനങ്ങൾക്കു ടോളിന്റെ പത്തിരട്ടി പിഴ ചുമത്തുമെന്നും ദേശീയ പാത അതോറിറ്റി അറിയിച്ചു. ഇലക്ട്രോണിക് സിറ്റി മേൽപാലം, അത്തിബെലെ ഹൈവേ എന്നിവിടങ്ങളിലെ ടോൾ നിരക്കുകളും ചൊവ്വാഴ്ച മുതൽ വർധിച്ചിട്ടുണ്ട്.
SUMMARY: Toll charges hiked on Bengaluru-Nelamangala highway
തൃശൂർ: തൃശൂർ കൊടകരയിൽ കണ്ടെയ്നർ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച പുലർച്ചെ 2.45ന് ആയിരുന്നു അപകടം നടന്നത്.…
ബെംഗളൂരു: കെങ്കേരിയിൽ ആർആർ നഗറിൽ കഴിഞ്ഞ ദിവസം മലയാളിവിദ്യാർഥികളെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ കവർന്ന സംഭവത്തിൽ അഞ്ചുപേർ…
ബെംഗളൂരു: ആർവി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള നമ്മ മെട്രോ യെല്ലോ ലൈനിൽ ആറാമത്തെ ട്രെയിന്‍ ഉടൻ ട്രാക്കിലിറങ്ങും. പുതിയ…
ബെംഗളൂരു: കേരളസമാജം കർണാടക ക്രിസ്മസ് -പുതുവത്സരാഘോഷം ഡിസംബർ 20 ന് യെലഹങ്ക സാറ്റലൈറ്റ് ടൗൺ ഡോ. ബി ആർ അംബേദ്കർ…
ബെംഗളൂരു: എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 7 കോടിരൂപ മോഷ്ടിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മുകളില്‍ നിറയ്ക്കാനായി കൊണ്ടുപോയ പണമാണ് സംഘം കൊള്ളയടിച്ചത്.…
ബെംഗളൂരു: കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ കന്നഡ രാജ്യോത്സവ ആഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങൾ കേരളസമാജം പ്രസിഡന്റ് എം ഹനീഫ് ഉദ്ഘാടനം…