ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും മൈസൂരുവിലെക്കുള്ള ബദൽ പാതയായ കനകപുര റോഡിൽ ടോൾ പിരിവ് ആരംഭിച്ചു. കനകപുര മലവള്ളി റീച്ചിലെ സോമനഹള്ളിയിലാണ് ടോൾ പിരിവ് ആരംഭിച്ചത്. കനകപുര റോഡ് നാലുവരിയായി വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായ ഇടനാഴിയിൽ ആണ് (NH 209) ടോൾ ആരംഭിച്ചിരിക്കുന്നത്
കാറുകൾ, ജീപ്പുകൾ, സമാനമായ ലൈറ്റ് മോട്ടോർ വാഹനങ്ങൾ എന്നിവയക്ക് ഒരു വശത്തേക്ക് 85 രൂപയും ഇരുവശങ്ങളിലേക്കും ഉള്ള യാത്രയ്ക്ക് 130 രൂപയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ലഘു വാണിജ്യ വാഹനങ്ങൾക്കും മിനി ബസുകൾക്കും ഒരു വശത്തേക്ക് 140 ഉം ഇരുവശത്തെക്കു 205 ഉം നൽകണം. ലോറികൾക്കും വലിയ ബസുകൾക്കും യഥാക്രമം 290 ഉം 435 ഉം ആണ് നിരക്ക്.
ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലെക്കുള്ള ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേ കൂടാതെ ബെംഗളൂരുവിൽ നിന്നും മാണ്ഡ്യ, രാമനഗര എന്നീ ജില്ലകൾ വഴി മൈസൂരുവിലെക്ക് എത്താനുള്ള പാതയാണ് കനകപുര റോഡ്.
<BR>
TAGS : TOLL COLLECTION | MYSURU- KANAKKAPURA ROAD
SUMMARY : Toll collection has also been introduced on the Bengaluru-Kanakapura road.
കൊച്ചി: കേരള സർവകലാശാല റജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലർക്ക് തിരിച്ചടി. റജിസ്ട്രാറായി ഡോ.കെ എസ് അനിൽകുമാറിന് തുടരാമെന്ന് ഹൈക്കോടതി…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 72080 രൂപയാണ് ഒരു പവൻ…
തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആർച്ച് ബിഷപ്പ് മാർ അപ്രേം മെത്രാപ്പോലീത്ത അന്തരിച്ചു. 85 വയസ്സായിരുന്നു. ഇന്ന് രാവിലെ…
തിരുവനന്തപുരം: കേരള സർവകലാശാല ജോയിന്റ് റജിസ്ട്രാർക്ക് സസ്പെൻഷൻ. റജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയിട്ടും റിപ്പോർട്ട് നൽകാതെ അവധിയിൽ…
ബാങ്ക് ഓഫ് ബറോഡ ലോക്കല്‍ ബാങ്ക് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ആകെ 2,500 തസ്തികകളിലാണ് ഒഴിവ്. അപേക്ഷ സമര്‍പ്പിക്കാനുള്ള…
കാസറഗോഡ്: കേരള കേന്ദ്ര സർവകലാശാലയിൽ ഈ അധ്യയനവർഷം മുതൽ മൂന്ന് പുതിയ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുന്നു. സ്കൂൾ ഓഫ് ബയോളജിക്കൽ…