ബെംഗളൂരു: ബെംഗളൂരുവിനെയും ഹൊസൂരിനെയും ബന്ധിപ്പിക്കുന്ന ഇലക്ട്രോണി സിറ്റി മേൽപ്പാലത്തിലെയും, അത്തിബല ഹൈവേയിലെയും ട്രോൾ നിരക്കുകൾ വർധിപ്പിച്ചു. 8.765 കിലോമീറ്റർ മുതൽ 18.750 കിലോമീറ്റർ വരെ (സെൻട്രൽ സിൽക്ക് ബോർഡ് ജംഗ്ഷൻ മുതൽ ഇലക്ട്രോണിക്സ് സിറ്റി വരെ) എലിവേറ്റഡ് സെക്ഷനിലും കർണാടക-തമിഴ്നാട് അതിർത്തി വരെയുള്ള അറ്റ്-ഗ്രേഡ് സെക്ഷനിലുമാണ് (33.130 കിലോമീറ്റർ) പുതുക്കിയ ടോൾ നിരക്കുകൾ പ്രാബല്യത്തില്‍ വരിക.
ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിൽ കാറ്, ജീപ്പ്, വാൻ എന്നിവയ്ക്ക് 65 രൂപയും ഇരുവശങ്ങളിലേക്ക് 95 രൂപയും ആണ് ഈടാക്കുക. പ്രതിമാസ പാസ് 1885 രൂപക്ക് ലഭിക്കും. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് 350 രൂപയും, ഇരുദിശകളിലേക്കും ആയി 530 രൂപയുമാണ് നൽകേണ്ടി വരിക. മിനി ബസ്, ചെറു ചരക്ക് വാഹനങ്ങൾ എന്നിവയ്ക്ക് 90 രൂപയും ഇരുവശകളിലേക്ക് 130 രൂപയും ഈടാക്കും.
അത്തിബെലെ ഹൈവേയിൽ കാർ, ജീപ്പ്, വാൻ എന്നിവയ്ക്ക് 40 രൂപയും ഇരുവശങ്ങളിലേക്ക് 55 രൂപയും ഈടാക്കും. മിനി ബസ്, ചെറു ചരക്ക് വാഹനങ്ങൽ എന്നിവയ്ക്ക് 65 രൂപയും ഇരുവശങ്ങളിലേക്ക് 95 രൂപയും ഈടാക്കും. ജൂലൈ ഒന്നു മുതൽ 2026 ജൂൺ 30 വരെയാണ് നിരക്ക് വർധന എന്ന് ബെംഗളൂരു എലിവേറ്റഡ് ടോൾവേ പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു.
SUMMARY: Toll rates on Electronic City Flyover and Attibele Highway increased
കോഴിക്കോട്: മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്ത കോഴിക്കോട് സ്വദേശിനി കെ. അജിതയുടെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും.…
ബെംഗളൂരു: റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിക്കുന്ന ചിത്രമാണ് 'കാന്താര ചാപ്റ്റര്‍ 1'. ഇന്നലെയാണ് ചിത്രം…
ഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ പാക്കിസ്ഥാനില്‍ ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ വെളിപ്പെടുത്തി ഇന്ത്യൻ വ്യോമസേനാ മേധാവി.…
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മക്കള്‍ ശക്തി കക്ഷി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി…
അരൂർ: അരൂർ റെയില്‍വേ സ്റ്റേഷന് സമീപം യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ധർമ്മേക്കാട് രതീഷിന്റെ മകള്‍ അഞ്ജന(19)യാണ്…
തിരുവനന്തപുരം: ചാക്കയില്‍ നാടോടി പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച കേസില്‍ പ്രതി ഹസൻകുട്ടിക്ക് 65 വർഷം തടവും 72,000 രൂപ പിഴയും. തിരുവനന്തപുരം…