കൽപറ്റ: വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അംഗണവാടികൾക്കും വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് ജില്ല കലക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു.
കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ ഇതുവരെ തുറന്നത്. സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്കുകളിലെ നൂല്‍പ്പുഴ, നെന്മേനി, മുട്ടില്‍, കോട്ടത്തറ ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിച്ച അഞ്ച് ക്യാമ്പുകളിലായി 34 കുടുംബങ്ങളിലെ 111 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 46 സ്ത്രീകളും 46 പുരുഷന്‍മാരും 19 കുട്ടികളെയുമാണ് വിവിധ താലൂക്കുകളില്‍ ആരംഭിച്ച ക്യാമ്പുകളിലേക്ക് മാറ്റിയത്.
സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ നൂല്‍പ്പുഴ നന്ദന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിലെ ക്യാമ്പില്‍ ആറ് കുടുംബങ്ങളിലെ ഒമ്പത് സ്ത്രീകളും ഒമ്പത് പുരുഷന്‍മാരും അഞ്ച് കുട്ടികളും ഉള്‍പ്പെടെ 23 പേരെയും ചുണ്ടക്കിനി കോളിനിയിലെ അങ്കണവാടിയില്‍ ഏഴ് കുടുംബങ്ങളിലെ 11 സ്ത്രീകളും 10 പുരുഷന്‍മാരും നാല് കുട്ടികളും ഉള്‍പ്പെടെ 25 പേരെയും മാറ്റിപ്പാര്‍പ്പിച്ചു. ചീരാല്‍ പൂളക്കുണ്ട് അങ്കണവാടിയില്‍ മൂന്ന് കുടുംബങ്ങളിലെ ആറു സ്ത്രീകളും അഞ്ചു പുരുഷന്മാരും മൂന്ന് കുട്ടികളും ഉള്‍പ്പെടെ 14 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
വൈത്തിരി താലൂക്കിലെ കരിങ്കുറ്റി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ രണ്ടു കുടുംബങ്ങളിലെ ആറു പേരെയും മുട്ടില്‍ നോര്‍ത്ത് ഡബ്ല്യൂ.ഒ.എല്‍.പി സ്‌കൂളില്‍ 16 കുടുംബങ്ങളിലെ 43 പേരെയുമാണ് മാറ്റിപ്പാര്‍പ്പിച്ചത്
<BR>
TAGS : RAIN | WAYANAD
SUMMARY : Tomorrow is a holiday for schools and anganwadis where the relief camp is running in Wayanad
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് ന്യൂഡൽഹിയിലെത്തി. വ്യാഴാഴ്ച…
ബെംഗളൂരു: മലയാളി നഴ്സിങ് വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് വീണു മരിച്ചു കെ.ജി ഹള്ളിയിലെ സ്വകാര്യ നഴ്സിംഗ് കോളേജില്‍ രണ്ടാം വര്‍ഷ…
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം. താമരശ്ശേരി ചുരത്തിലെ വളവുകള്‍ വീതികൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരങ്ങള്‍ ക്രെയിന്‍…
കാസറഗോഡ്: ഹോസ്ദുര്‍ഗ് കോടതി ജഡ്ജിയും കോടതി പരിസരത്ത് സജ്ജമായിരുന്ന പോലീസ് സന്നാഹവും മടങ്ങിയതോടെ ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ…
ബെംഗളൂരു: കോട്ടയം മുണ്ടക്കയം അറത്തില്‍ വീട്ടില്‍ റോയ് ജോസ് (66) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ വാരണാസി മെയിൻ റോഡ്,…
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിനായുള്ള ആറാമത്തെ ട്രെയിൻസെറ്റിലെ ആറ് കോച്ചുകളും ബെംഗളൂരുവിൽ എത്തി. പശ്ചിമ ബംഗാളിലെ ടിറ്റാഗഡ് റെയിൽ…