ബെംഗളൂരു: സുരക്ഷ ക്രമീകരണങ്ങളില്ലാതെ പ്രവർത്തിക്കുന്ന 30ഓളം റിസോർട്ടുകൾക്ക് നോട്ടീസ് നൽകി ടൂറിസം വകുപ്പ്. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കിൽ റിസോർട്ടുകൾ അടച്ചുപൂട്ടുമെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകി.
റിസോർട്ട് ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്നും ഇത്തരം അനധികൃത സ്ഥാപനങ്ങൾക്കും ഹോംസ്റ്റേകൾക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്നും വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഹരോഹള്ളി താലൂക്കിലെ ബേട്ടഹള്ളി ഗ്രാമത്തിലെ ജംഗിൾ ട്രയൽ റിസോർട്ടിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് സിപ്‌ലൈൻ കേബിൾ പൊട്ടി ബെംഗളൂരു സ്വദേശിനി മരിച്ചിരുന്നു. ഇതേതുടർന്നാണ് നടപടി.
ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ 32 അനധികൃത റിസോർട്ടുകൾ ആണ് കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 30ഓളം ഹോംസ്റ്റേകൾക്ക് നോട്ടീസ് നൽകുകയും അവ നിയമവിധേയമാക്കുന്നത് വരെ അടച്ചിടാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. അനുമതിയില്ലാത്ത റിസോർട്ടുകൾ കണ്ടെത്തി നിയമവിധേയമാക്കാൻ തീരുമാനിച്ചതായി ടൂറിസം കമ്മിറ്റി വ്യക്തമാക്കി.
കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…
ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…
ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…
ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…
പാലക്കാട്: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…