Categories: LATEST NEWS

വര്‍ക്കലയില്‍ വിനോദസഞ്ചാരിക്ക് ക്രൂരമര്‍ദനം

തിരുവനന്തപുരം: വർക്കല ബീച്ചില്‍ കുളിക്കാനിറങ്ങിയ ഗ്രീക്ക് പൗരനെ വാട്ടർ സ്പോർട്സ് ജീവനക്കാർ ക്രൂരമായി മർദ്ദിച്ചതായി പരാതി. ഗ്രീസ് സ്വദേശിയായ റോബർട്ടിനാണ് സാരമായി പരുക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. കഴിഞ്ഞ ദിവസം ബീച്ചില്‍ റോബർട്ടിന്റെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടിരുന്നു.

ഇത് അന്വേഷിച്ച്‌ റോബർട്ട് ബീച്ചില്‍ എത്തുകയും തുടർന്ന് കടലില്‍ കുളിക്കാൻ ഇറങ്ങുകയുമായിരുന്നു. എന്നാല്‍, വാട്ടർ സ്പോർട്സ് നടത്തിപ്പുകാരായ തൊഴിലാളികള്‍ ഇത് തടഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടർന്ന് റോബർട്ടിനെ തൊഴിലാളികള്‍ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കടലിലും മണലിലുമിട്ട് വലിച്ചിഴച്ച്‌ മർദ്ദിച്ചു.

പാപനാശം പോലീസ് എയ്ഡ് പോസ്റ്റിന്റെ മുന്നിലിട്ടും ഇദ്ദേഹത്തെ മർദ്ദിച്ചു. നാട്ടുകാർ ഇടപെട്ടതിനെത്തുടർന്നാണ് അക്രമികള്‍ പിൻമാറിയത്. ടൂറിസം പോലീസെത്തി പരുക്കേറ്റ റോബർട്ടിനെ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വിദേശിയുടെ കണ്ണിന് ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് റോബർട്ട് പ്രതികരിച്ചു.

SUMMARY: Tourist brutally beaten in Varkala

NEWS BUREAU

Recent Posts

സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കൽ; ഇൻഡിഗോ വിമാനത്തിന് 22.20 കോടി രൂപ പിഴയിട്ട് ഡിജിസിഎ

ന്യൂഡൽഹി: വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിന് വിമാനക്കമ്പനിയായ ഇൻഡി​ഗോയ്ക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 22.2 കോടി…

1 hour ago

ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചില്ല; ആറ് പിജി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

ബെംഗളൂരു: ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ബെംഗളൂരുവില്‍ ആറ് പേയിംഗ് ഗസ്റ്റ് (പിജി) സ്ഥാപനങ്ങള്‍ സെൻട്രൽ സിറ്റി കോർപ്പറേഷൻ സീൽ…

2 hours ago

ബെംഗളൂരു വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: കെംപെഗൗഡ വിമാനത്താവള ടെർമിനലുകളിൽ മനുഷ്യ ചാവേർ ബോംബറും ആർ‌ഡി‌എക്സ് ഐ‌ഇഡികളും ഉപയോഗിച്ചുള്ള സ്ഫോടനങ്ങൾ ഉണ്ടാകുമെന്ന് ഭീഷണി. ഇമെയിലിലാണ് ബോംബ്…

2 hours ago

ഐ.എം.പി.എസ് ഇടപാടുകൾക്ക് സ​ർ​വീ​സ് ചാർജ് ഈടാക്കാനൊരുങ്ങി എസ്ബിഐ

മുംബൈ: ഇന്റർനെറ്റ് ബാങ്കിങ് വഴിയുള്ള ഐ.എം.പി.എസ് (ഇമ്മീഡിയറ്റ് പേമെന്റ് സർവിസ്) ഇടപാടുകൾക്ക് സർവിസ് ചാർജ് ഈടാക്കാനൊരുങ്ങി എസ്.ബി.ഐ. നിലവിൽ അഞ്ചു…

3 hours ago

‘അവളോടൊപ്പം, അതിജീവിതകൾക്കൊപ്പം’; ഐക്യദാർഢ്യപരിപാടി 25 ന്

ബെംഗളൂരു: സിപിഎസിയുടെയും ശാസ്ത്രസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'അവളോടൊപ്പം, അതിജീവിതകള്‍ക്കൊപ്പം' ഐക്യദാര്‍ഢ്യ പരിപാടി ജനുവരി 25 ഞായറാഴ്ച രാവിലെ 10.30…

4 hours ago

പ്രതിമാസ സെമിനാർ 25 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ജനുവരി 25 ന് ഞായറാഴ്ച 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…

4 hours ago