ഇടുക്കി: മൂന്നാറില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മരിച്ച വിദ്യാര്‍ഥികളുടെ എണ്ണം മൂന്നായി. കന്യാകുമാരിയില്‍ നിന്നും വിനോദയാത്രക്ക് എത്തിയ കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. മാട്ടുപെട്ടിയില്‍ വെച്ചാണ് അപകടം. ആദിക, വേണിക, സുതന്‍ എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ബസില്‍ 40 പേരാണ് ഉണ്ടായിരുന്നത്.
നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജിലെ ബിഎസ്‌സി കമ്പ്യൂട്ടർ സയന്‍സ് വിദ്യാര്‍ഥികളാണ് മരിച്ചത്. ഗുരുതര പരുക്കേറ്റ മൂന്ന് പേരെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 15 പേര്‍ക്ക് നിസാര പരുക്കേറ്റു. കേരള രജിസ്‌ട്രേഷനിലുള്ള ബസാണ് അപകടത്തില്‍ പെട്ടത്. കുണ്ടള ഡാം സന്ദര്‍ശിയ്‌ക്കാന്‍ പോകുന്നതിനിടെ ബസ് എക്കോ പോയിന്റിന് സമീപം വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
TAGS : LATEST NEWS
SUMMARY : Tourist bus overturns in Munnar; death toll rises to three
കൊച്ചി: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷിന് ജാമ്യം. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ജാമ്യം നല്‍കിയത്.…
ഷാർജ: ഷാർജയില്‍ മലയാളി യുവതിയെയും ഒന്നര വയസ്സുള്ള മകളെയും ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി നിതീഷ്…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വര്‍ണവിലയിൽ വര്‍ധനവ്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് കൂടിയത്. 72,160 രൂപയാണ്…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ പത്തുലക്ഷം രൂപ ധനസഹായം നല്‍കും.…
തിരുവനന്തപുരം: ഡോ. മിനി കാപ്പന് കേരള സര്‍വകലാശാല രജിസ്ട്രാറുടെ ചുമതല നല്‍കി വി സി ഉത്തരവിറക്കി. നേരത്തെ മിനി കാപ്പന്…
ബെംഗളൂരു: ബെംഗളൂരുവിലെ ക്രിസ്തുജയന്തി കോളേജിന് ഡീംഡ് യൂണിവേഴ്‌സിറ്റി പദവി ലഭിച്ചു. സിഎംഐ സഭയുടെ കോട്ടയം സെയ്ന്റ് ജോസഫ് പ്രൊവിൻസിന്റെ മേൽനോട്ടത്തിലുള്ള…