KERALA

വാഗമൺ ചാത്തൻപാറയിൽ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയിൽ വീണ് മരിച്ചു

ഇടുക്കി: ഇടുക്കി കാഞ്ഞാർ-വാഗമൺ റോഡിലെ ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ കൊക്കയിൽ വീണ് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. എറണാകുളം തോപ്പുംപടി സ്വദേശി തോബിയാസ് (58) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി 8.30ഓടെയാണ് അപകടം. ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ 200 അടി താഴ്ചയിലേക്ക് കാൽവഴുതി വീഴുകയായിരുന്നു. മൂലമറ്റം, തൊടുപുഴ അഗ്നിശമനസേനയെത്തി മൃതദേഹം പുറത്തെടുത്തു. പുലർച്ചെ മൂന്നുമണിയോടെയാണ് മൃതദേഹം പുറത്ത് എടുത്തത്.

ഇടുക്കിയിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു തോബിയാസും സംഘവും. പിന്നീട് ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു.സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് മൂലമറ്റം, തൊടുപുഴ ഫയര്‍‌സ്റ്റേഷനുകളിൽ നിന്നും ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുകയായിരുന്നു. കോടമഞ്ഞായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു. ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

SUMMARY: Tourist dies after slipping and falling into a creek at Chathanpara, Vagamon

NEWS DESK

Recent Posts

ര​ണ്ടാം​ഘ​ട്ട ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി; 75.85 ശതമാനം പോളിംഗ്

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് ര​ണ്ടാം​ഘ​ട്ട ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. ഏഴ് ജില്ലകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. അവസാന കണക്കുകള്‍ പ്രകാരം 75.85…

10 hours ago

സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച ഭര്‍ത്താവ് പിടിയില്‍

കോട്ടയം: പൂവത്തുംമൂട്ടില്‍ സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് കുഞ്ഞുമോന്‍ പിടിയില്‍.വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് പേരൂര്‍ ഗവ.എല്‍…

10 hours ago

ദേവനഹള്ളി വിമാനത്താവളത്തിന് സമീപമുള്ള 1777 ഏക്കർ പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ചു

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമുള്ള ഭൂമി പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ച് കർണാടക സർക്കാർ. 1,777 ഏക്കർ ഭൂമിയാണ്…

11 hours ago

ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം; സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാം

ഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ത്ത് ജയിലില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ഖാലിദിന് ഇടക്കാല ജാമ്യം. ഡല്‍ഹിയിലെ വിചാരണ കോടതിയാണ് ജാമ്യം…

12 hours ago

ആറ് സംസ്ഥാനങ്ങളിൽ എസ്.ഐ.ആർ സമയ പരിധി നീട്ടി

ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ എസ്.ഐ.ആർ സമയ പരിധി നീട്ടി. തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ആൻഡമാൻ…

12 hours ago

വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കുന്നവരോട് മാത്രം സഖ്യം: ടിവികെ

ചെന്നൈ: തിരഞ്ഞെടുപ്പ് ചർച്ചകള്‍ക്ക് തുടക്കമിട്ട് തമിഴക വെട്രി കഴകം. വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുന്നവരോട് മാത്രമാണ് സഖ്യമുള്ളതെന്ന് പാർട്ടി അറിയിച്ചു.…

12 hours ago