Categories: LATEST NEWS

ടിപി വധക്കേസ് പ്രതി ടി.കെ. രജീഷിന് പരോള്‍

കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതി ടി.കെ. രജീഷിന് പരോള്‍. 15 ദിവസത്തേക്കാണ് രജീഷിന് പരോള്‍ അനുവദിച്ചത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് പരോള്‍. ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം ആദ്യമായാണ് രജീഷിന് പരോള്‍ ലഭിക്കുന്നത്.

വീട്ടിലെ അടുത്ത ബന്ധുക്കള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരോള്‍ അനുവദിച്ചിരിക്കുന്നതെന്നാണ് വിവരം. എന്നാല്‍ പരോളിന്‍റ രണ്ട് ദിവസം മുമ്പ് തന്നെ രജീഷ് കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയെന്നാണ് റിപ്പോർട്ട്. പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുമ്പും രജീഷ് അപേക്ഷ സമർപ്പിച്ചിരുന്നു.

SUMMARY: TP murder case accused TK Rajeesh granted parole

NEWS BUREAU

Recent Posts

ദൃശ്യ വധക്കേസ്; പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി

കോഴിക്കോട്: പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി. വിചാരണ തടവുകാരനായ വിനീഷ്, കുതിരവട്ടം…

21 minutes ago

നന്ദി ഹിൽസിൽ പുതുവത്സര രാവിൽ സന്ദര്‍ശക വിലക്ക്

ബെംഗളൂരു: പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽ പുതുവത്സര രാവിൽ സഞ്ചാരികൾക്ക് പ്രവേശനം വിലക്കി. പുതുവർഷത്തലേന്ന് ഉച്ചയ്ക്കു 2 മണി മുതൽ ജനുവരി…

52 minutes ago

ആറുവയസുകാരി ടൂറിസ്റ്റ് കേന്ദ്രത്തിലെ പുഴയില്‍ മുങ്ങിമരിച്ചു

കോഴിക്കോട്: ബാലുശേരിയില്‍ വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശി കെ.ടി.അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകൾ അബ്റാറ (ആറ്)…

56 minutes ago

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസായിരുന്നു. ദീർഘകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. ​ചൊവ്വാഴ്ച രാവിലെ…

1 hour ago

പുതുവത്സരാഘോഷം; ബെംഗളൂരുവില്‍ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ എം ജി റോഡ്‌ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.…

2 hours ago

ക​ന്ന​ഡ ന​ടിയെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ കണ്ടെത്തി

ബെംഗളൂരു: കന്നഡ സീരിയൽ നടി സി.എം.നന്ദിനിയെ (26) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നന്ദിനി വാടകയ്ക്ക് താമസിക്കുന്ന കെങ്കേരിയിലെ വീട്ടിലാണ്…

2 hours ago