ബെംഗളൂരു: മൈസൂരു -ബെംഗളൂരു ദേശീയപാതയുടെ പ്രവേശന പോയിന്റായ കെമ്പഗൗഡ സർക്കിളിൽ (മണിപ്പാൽ ഹോസ്പിറ്റൽ ജങ്ഷൻ) ഫ്ലൈഓവർ നിർമാണം ഉടൻ ആരംഭിക്കുമെന്ന് നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ധാരിവാൾ ബിൽഡ്ടെക് ലിമിറ്റഡിന് കരാർ നൽകിയെന്നും നിർമാണം തുടങ്ങുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കി ഉടൻതന്നെ പണി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ പറഞ്ഞു.
നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മൈസൂരു-ബെംഗളൂരു ഹൈവേയില്‍നിന്ന് മൈസൂരു നഗരത്തിലേക്കും, മൈസൂര്‍ റിങ് റോഡിലേക്കും പ്രവേശിക്കുമ്പോഴും തിരിച്ചുവരുമ്പോഴുമുള്ള ഗതാഗതക്കുരുക്ക് കുറയും. നിലവില്‍ ഇവിടെ അപകടവും പതിവാണ്. ബെംഗളൂരു ദേശീയപാത, ഹുൻസൂർറോഡ്, ബന്നൂർ, ടി. നരസിപൂര എന്നീ നാല് ദിശകളിൽനിന്നുള്ള വാഹനങ്ങൾ ഇവിടെ ഒത്തുചേരുന്നുണ്ട്.
മൈസൂരുവിലെ ജനങ്ങളുടെ ദീർഘകാല ആവശ്യം ഇതോടെ യാഥാർഥ്യമാകുകയാണെന്ന് മൈസൂർ-കുടക് എം.പി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാര്‍ പറഞ്ഞു. മണിപ്പാൽ ആശുപത്രി ജങ്ഷനിൽ ഫ്ലൈഓവർ വേണമെന്ന ജനങ്ങളുടെ നിരന്തരമായ ആവശ്യം മുന്‍നിര്‍ത്തി എന്‍.എച്ച്.എ.ഐ ഉദ്യോഗസ്ഥരുമായി നിരവധി തവണ കൂടിക്കാഴ്ചകൾ നടത്തുകയും പദ്ധതി നടപ്പാക്കുന്നതിനായി സമ്മർദം ചെലുത്തുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
SUMMARY: Traffic congestion on Mysore-Bengaluru highway will be reduced; Construction of flyover at Kempegowda Circle soon
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു. കോന്നി മാമൂട് വച്ചാണ് അപകടമുണ്ടായത്. കളക്ടർ ഉള്‍പ്പെടെ കാറിലുണ്ടായിരുന്നവർക്ക് പരുക്കേറ്റു.…
തിരുവനന്തപുരം: വാമനപുരം നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികള്‍ മുങ്ങിമരിച്ചു. കുടവൂർക്കോണം സ്കൂളിന് സമീപം താമസിക്കുന്ന നിഖില്‍ (16),…
തിരുവനന്തപുരം: എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ ട്വന്റി20യില്‍ ഒരു വിഭാഗത്തിന് അതൃപ്തിയെന്നു സൂചന. ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിവിടും. ഇവര്‍…
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസില്‍ റിമാൻഡില്‍ കഴിഞ്ഞിരുന്ന മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം ലഭിച്ചു. ദ്വാരപാലക വിഗ്രഹത്തിലും ശ്രീകോവില്‍…
തിരുവനന്തപുരം: കേരളത്തിനും തിരുവനന്തപുരത്തിനും നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ മാറ്റം വന്നു കഴിഞ്ഞുവെന്നും ഇത് പുതിയ തുടക്കമാണെന്നും നരേന്ദ്ര…
കാസറഗോഡ്: കുമ്പളയിലെ അഭിഭാഷകയുടെ വീട്ടിലെ കവർച്ചയില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. കർണാടക സ്വദേശി കലന്തർ ഇബ്രാഹിമാണ് പിടിയിലായത്. ഇയാള്‍ ക്ഷേത്ര…