TOP NEWS

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ചൊവ്വാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിൽ നിലംപൊത്താറായ മരം മുറിക്കുമ്പോഴുണ്ടാകുന്ന അപകട സാധ്യത കണക്കിലെടുത്താണ് ചുരത്തിലൂടെയുള്ള യാത്രയ്ക്ക് താമരശ്ശേരി പോലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. മരം മുറിച്ചുമാറ്റുന്നത് വരെ അത്യാവശ്യ വാഹനങ്ങൾ മാത്രമേ പോകാൻ അനുവദിക്കുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു. ഒൻപത് മണിക്ക് ശേഷം രണ്ടു മുതൽ മൂന്ന് മണിക്കൂർ വരെ ചുരത്തിൽ ഗതാഗതം തടസ്സപ്പെടും. യാത്രക്കാർ ഇതു കണക്കാക്കി തങ്ങളുടെ അത്യാവശ്യ യാത്രാസമയം ക്രമീകരിക്കണമെന്നും നിർദേശമുണ്ട്.

ഇന്നലെ രാത്രിയാണ് ഒൻപതാം വളവിൽ കൂറ്റൻ മരം മണ്ണുകളിളകി അപകടരമായ നിലയിലായത്. മരം നിലംപൊത്താറായ അവസ്ഥയിലുള്ളത്. അടിഭാഗത്തു നിന്നും മണ്ണ് ഇളകി വീഴുന്നുണ്ട്. തുടർന്ന് ചുരത്തിൽ ഗതാഗതം നിയന്ത്രിച്ചിരുന്നു.

SUMMARY: Traffic control at Thamarassery Pass

NEWS BUREAU

Recent Posts

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…

7 hours ago

സ്വകാര്യ ബസുകള്‍ക്കിടയിൽ കൈ പെട്ടു, വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…

7 hours ago

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

8 hours ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

9 hours ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

10 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

10 hours ago