ബെംഗളൂരു: വൈറ്റ്ടോപ്പിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ പുലികേശി നഗറിലെ എംഎം റോഡിൽ ഇന്നു മുതൽ 20 ദിവസത്തേക്ക് ഗതാഗതം നിരോധിച്ചു. മോസ്ക് റോഡ് ജംക്ഷനിൽ നിന്നു ലാസർ റോഡ് ജംക്ഷൻ വരെയാണ് നിയന്ത്രണം. മോസ്ക് റോഡിലും എംഎം റോഡിലും ഇരുവശങ്ങളിലും പാർക്കിങ്ങും നിരോധിച്ചു.
ബദൽ മാർഗങ്ങൾ
നേതാജി റോഡിൽ നിന്നു ലിംഗരാജപുരം, ബാനസവാടി, ഹെന്നൂർ മെയിൻ റോഡ് എന്നിവിടങ്ങളിലേക്കു പോകുന്നവർ മോസ്ക് റോഡ് ജംക്ഷനിൽ നിന്നു ഇടത്തോട്ടു തിരിഞ്ഞ് പോട്ടറി റോഡ്, എച്ച്എം റോഡ് വഴി പോകണം.
നേതാജി റോഡിൽ നിന്നു ലാസർ റോഡ്, കോക്സ് ടൗൺ, ദൊഡ്ഡഗുണ്ഡ എന്നിവിടങ്ങളിലേക്കു പോകുന്നവർ മോസ്ക് റോഡിൽ നിന്നു റോബർട്ട്സൺ റോഡ് വഴിയോ കോൾസ് റോഡ് വഴിയോ പോകണം.
മോസ്ക് റോഡിൽ നിന്നു ലിംഗരാജപുരം, ബാനസവാടി, ഹെന്നൂർ മെയിൻ റോഡ് എന്നിവിടങ്ങളിലേക്ക് പോകുന്നവർ പോട്ടറി റോഡ്, എച്ച്എം റോഡ് എന്നിവിടങ്ങളിലൂടെ പോകണം.
SUMMARY: Traffic halted for 20 days on Bengaluru’s mm road
കൊച്ചി: സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ നടൻ വിനായകനെ ചോദ്യം ചെയ്തു. കൊച്ചി സൈബർ പോലീസാണ് ചോദ്യം ചെയ്തത്.…
തിരുവനന്തപുരം: കേരളത്തിൽ സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. കായിക യുവജന കാര്യാലയത്തിന് കീഴിലുള്ള സ്‌പോര്‍ട്‌സ് സ്‌കൂളിലാണ് ഒഴിവുകള്‍.…
കോട്ടയം: കോട്ടയം മാങ്ങാനത്ത് വീട് കുത്തി തുറന്ന് അമ്പതു പവൻ കവർന്നതായി പരാതി. മോഷണത്തിനു പിന്നില്‍ ഉത്തരേന്ത്യൻ സംഘമെന്ന് സ്ഥിരീകരിച്ച്…
ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60) ആണ് മരിച്ചത്.…
കൊച്ചി: കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പോലീസ് ചോദ്യം…
തിരുവനന്തപുരം: ഓഗസ്റ്റ് 14ന് 'വിഭജന ഭീതി ദിനം' ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇതുസംബന്ധിച്ച് അന്ന്…