ഗതാഗത നിയമലംഘനം; അഞ്ച് മണിക്കൂറിനുള്ളിൽ അഞ്ച് ലക്ഷം രൂപ പിഴയീടാക്കി

ബെംഗളൂരു: ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട് അഞ്ച് മണിക്കൂറിനുള്ളിൽ അഞ്ച് ലക്ഷം രൂപ പിഴയീടാക്കി ബെംഗളൂരു ട്രാഫിക് പോലീസ്. തിങ്കളാഴ്ച രാവിലെ 11നും വൈകീട്ട് നാലിനും ഇടയിൽ നടത്തിയ സ്‌പെഷ്യൽ ഡ്രൈവിലാണ് നടപടി. 5.35 ലക്ഷം രൂപയാണ് പിഴ ഈടാക്കിയത്. നോ-എൻട്രി, വൺവേ ലെയ്ൻ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട യഥാക്രമം 2.31 ലക്ഷം രൂപയും 1.95 ലക്ഷം രൂപയും ഈടാക്കി.

ട്രിപ്പിൾ റൈഡിംഗ്, ഫുട്പാത്തിലൂടെയുള്ള സവാരി, ഫുട്പാത്തിലെ പാർക്കിംഗ് എന്നിവയാണ് മറ്റ് നിയമലംഘനങ്ങൾ. മദ്യപിച്ച് വാഹനമോടിക്കുന്നതിനും അമിതവേഗതയ്‌ക്കെതിരെയും ട്രാഫിക് പോലീസ് ഡിസംബർ 16നും 22നും ഇടയിൽ പ്രത്യേക ഡ്രൈവ് നടത്തി യഥാക്രമം 769, 241 കേസുകളും രജിസ്റ്റർ ചെയ്തു. സ്‌പെഷ്യൽ ഡ്രൈവിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 60,903 വാഹനങ്ങളാണ് ട്രാഫിക് പോലീസ് പരിശോധിച്ചത്. അമിതവേഗത ലംഘിച്ചതിന് 2.41 ലക്ഷം രൂപ പിഴയും ഈടാക്കി. നഗരത്തിൽ പുതുവത്സരത്തലേന്ന് സുരക്ഷ പരിശോധന കർശനമാക്കുമെന്ന് ട്രാഫിക് പോലീസ് വ്യക്തമാക്കി.

TAGS: BENGALURU | TRAFFIC VIOLATION
SUMMARY: Bengaluru traffic police collect over Rs 5 lakh in fines in five hours

Savre Digital

Recent Posts

യുവതിയെ ഭര്‍ത്താവിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മലപ്പുറം വേങ്ങരയില്‍ യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേറൂര്‍ മിനി കാപ്പ് സ്വദേശി നിസാറിന്റെ…

48 minutes ago

എംഎംഎ നേതൃത്വ ക്യാമ്പ്

ബെംഗളൂരു: സാമൂഹിക പ്രവർത്തനം സമാനതകളില്ലാത്ത നന്മയാണെന്നും അത് ആത്മപ്രശംസക്ക് വേണ്ടിയാവരുതെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ. എൻ.എ. മുഹമ്മദ്…

54 minutes ago

ക്രിസ്മസ് അവധി: കേരളത്തിലേക്ക് കർണാടക ആർടിസിയുടെ 66 സ്പെഷ്യല്‍ സര്‍വീസുകള്‍

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് 66 സ്പെഷ്യല്‍ സര്‍വീസുകളുമായി കർണാടക ആർടിസി. ഡിസംബർ 19, 20, 23,…

1 hour ago

ക്രിസ്തുജയന്തി ഡീംഡ് സർവകലാശാല ഔദ്യോഗിക ഉദ്ഘാടനം

ബെംഗളൂരു: ക്രിസ്തുജയന്തി ഡീംഡ് സർവകലാശാലയുടെ ഔദ്യോഗിക ഉദ്ഘാടനം സംഘടിപ്പിച്ചു. ഡിസംബർ 14, 15 തീയതികളിൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ചായിരുന്നു ചടങ്ങുകള്‍.…

2 hours ago

ഷോറൂമുകളിലേക്ക് പോകുകയായിരുന്ന കണ്ടെയ്‌നർ ട്രക്കിന് തീപിടിച്ചു; 40 ബൈക്കുകൾ കത്തിനശിച്ചു

ബെംഗളൂരു: ഷോറൂമിലേക്ക് ബൈക്കുകളുമായി പോകുന്നതിനിടെ കണ്ടെയ്‌നർ ട്രക്കിന് തീപ്പിടിച്ച് 40 ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. ബെല്ലാരിയിലാണ് സംഭവം. ബെല്ലാരിയിലെയും വിജയപുരയിലെയും…

2 hours ago

കനത്ത പുകമഞ്ഞ്; ഡൽഹി-ആഗ്രാ എക്സ്പ്രസ് പാതയിൽ ഏഴ് ബസുകളും മൂന്ന് കാറുകളും കൂട്ടിയിടിച്ചു; നാല് മരണം

ലഖ്നൗ: ഡൽഹി-ആഗ്രാ എക്സ്പ്രസ് പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. 25 പേർക്ക് പരുക്ക്. പുലർച്ചെ നാല് മണിയോടെയാണ്…

2 hours ago