ബെംഗളൂരു: ബെംഗളൂരുവിളെ ഗതാഗതക്കുരുക്ക് മുൻകൂട്ടി അറിയാൻ ആപ്പ് വികസിപ്പിക്കാനൊരുങ്ങി ട്രാഫിക് പോലീസ്. ആക്‌സിഡന്റ് റിപ്പോര്‍ട്ടിങ്, ട്രാഫിക് അപ്‌ഡേറ്റുകള്‍, പിഴ അടക്കൽ എന്നിവ നല്‍കുന്നതിനായി രണ്ട് മാസത്തിനുള്ളില്‍ (ആക്ഷനബിള്‍ ഇന്റലിജന്‍സ് ഫോര്‍ സസ്റ്റൈനബിള്‍ ട്രാഫിക് മാനേജ്മെന്റ് എന്ന സംവിധാനം വികസിപ്പിക്കും.
ആപ്പ് തത്സമയ ട്രാഫിക് തിരക്ക് സംബന്ധിച്ച അപ്ഡേറ്റുകള്‍ നല്‍കുകയും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുകയും ചെയ്യും. ട്രാഫിക് വിവരങ്ങള്‍ക്കായി ഒന്നിലധികം നാവിഗേഷന്‍ ആപ്പുകളെയോ സോഷ്യല്‍ മീഡിയയെയോ ആശ്രയിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുകയാണ് ആപ്പ് ലക്ഷ്യമിടുന്നത്.
ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്താതെ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്ത് നിയമലംഘനങ്ങളും അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും. 5 കിലോമീറ്റര്‍ ചുറ്റളവില്‍ തത്സമയ ഗതാഗതക്കുരുക്ക് സംബന്ധിച്ച മുന്നറിയിപ്പുകള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് ഉപയോഗപ്രദമായ നിരവധി ഫീച്ചറുകള്‍ പുതിയ വണ്‍-സ്റ്റോപ്പ് സൂപ്പര്‍ ആപ്പിൽ ലഭ്യമാക്കുമെന്ന് ട്രാഫിക് പോലീസ് പറഞ്ഞു.
TAGS: BENGALURU | TRAFFIC POLICE
SUMMARY: Bengaluru traffic police to launch super-app for real-time traffic updates, reporting accidents
തിരുവനന്തപുരം: 2026 ലെ വാർഷിക പരീക്ഷാ കലണ്ടർ പിഎസ്‍സി പുറത്തിറക്കി. വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്. 2025 ഡിസംബർ 31 വരെ വിജ്ഞാപനം…
ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥന്റെ വസതിയില്‍ ലോകായുക്ത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 1.53 കോടി രൂപയുടെ…
വയനാട്: വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ…
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലിന് തുടക്കമിട്ട് രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ റൂട്ട് പ്രഖ്യാപിച്ചു.…
ന്യൂഡൽഹി: അടുത്ത വർഷം മുതല്‍ രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകള്‍ ഓടിത്തുടങ്ങും. 2027 ലെ സ്വാതന്ത്ര്യ ദിനത്തില്‍ ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുമെന്ന്…
കണ്ണൂർ: മട്ടന്നൂർ പാലയോട് വീടിന്റെ വാതില്‍ തകർത്തു അകത്തു കടന്നു പത്ത് പവൻ സ്വർണാഭരണങ്ങളും 10,000 രൂപയും കവർന്ന പ്രതി…