ബെംഗളൂരു: ദുർഗ പൂജ വിഗ്രഹ നിമജ്ജനത്തോട് അനുബന്ധിച്ച് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചു. അൾസൂർ തടാകത്തിന് സമീപവും പരിസര പ്രദേശങ്ങളിലുമാണ് ഉച്ചയ്ക്ക് 12 മുതൽ തിങ്കളാഴ്ച പുലർച്ചെ 4 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
കെൻസിംഗ്ടൺ-മർഫി റോഡ് ജംഗ്ഷനിൽ നിന്ന് എംഇജി സെൻ്ററിലേക്കും, തിരുവള്ളുവർ സ്റ്റാച്യു ജംഗ്ഷനിൽ നിന്നും തടാകത്തിൻ്റെ പ്രവേശന കവാടത്തിലേക്കുമുള്ള ഗതാഗതം നിയന്ത്രിക്കും. കെൻസിംഗ്ടൺ-മർഫി റോഡ് ജംഗ്ഷനിൽ നിന്ന് പോകുന്ന വാഹനങ്ങൾക്ക് ഗുരുദ്വാര ജംഗ്ഷൻ, ഗംഗാധര ചെട്ടി റോഡ്, ലാവണ്യ തിയേറ്റർ ജംഗ്ഷൻ, വീലർ റോഡ് വഴിയും, ഗംഗാധര ചെട്ടി റോഡ്, ഡിക്കൻസൺ റോഡ്, ലാവണ്യ തിയേറ്റർ ജംഗ്ഷൻ വഴി മില്ലേഴ്സ് റോഡിലൂടെ കടന്നുപോകണം. തിങ്കളാഴ്ച അൾസൂർ തടാകത്തിന് ചുറ്റുമുള്ള എല്ലാ റോഡുകളിലും വാഹന പാർക്കിംഗും നിരോധിക്കും.
TAGS: BENGALURU | TRAFFIC RESTRICTED
SUMMARY: Durga idol immersion, Traffic curbs at Bengaluru’s Ulsoor Lake on Sunday
ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…
ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…