ബെംഗളൂരു: റോട്ടറി ക്ലബ്ബ് ഓഫ് ബെംഗളൂരുവും, ഐടി കോറിഡോറും ചേർന്ന് സംഘടിപ്പിക്കുന്ന 17-ാമത് മിഡ്‌നൈറ്റ് മാരത്തണിന് മുന്നോടിയായി ഡിസംബർ 14ന് കുന്ദലഹള്ളി റോഡിൻ്റെ വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചു. കെടിപിഒ റോഡിലും ഇപിഐപി റോഡിലുമാണ് മാരത്തൺ സംഘടിപ്പിക്കുന്നത്.
കുന്ദലഹള്ളി മെട്രോ സ്‌റ്റേഷനു സമീപമുള്ള ജിഞ്ചർ ഹോട്ടൽ ജംഗ്ഷനും ഐടിപിഎൽ ബാക്ക് ഗേറ്റിനും ഇടയിലുള്ള ഭാഗത്തെ ഗതാഗത നിയന്ത്രണം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മുതൽ ഞായറാഴ്ച പുലർച്ചെ അഞ്ച് വരെ നിയന്ത്രിക്കും. ഗ്രാഫൈറ്റ് ഇന്ത്യ ജംഗ്ഷനിൽ നിന്ന് ഐടിപിഎല്ലിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ജിഞ്ചർ ഹോട്ടലിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ഐടിപിഎൽ ബാക്ക് ഗേറ്റിലേക്ക് പോയി ബിഗ് ബസാർ ജംഗ്ഷനിൽ നിന്ന് ഹൂഡി വഴി കടന്നുപോകണം.
ഹോപ്പ് ഫാമിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ശാന്തിനികേതനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് പോകണം. കുന്ദലഹള്ളിയിൽ നിന്ന് വൈദേഹിയിലേക്ക് പോകുന്ന ബിഎംടിസി ബസുകളും ചരക്ക് വാഹനങ്ങളും ഗ്രാഫൈറ്റ് ഇന്ത്യ ജംഗ്ഷനിൽ നിന്ന് മുന്നോട്ട് പോയി സുമദുര നന്ദന അപ്പാർട്ട്‌മെൻ്റിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് നെറ്റ് ആപ്പ് ജംഗ്ഷനിലേക്ക് പോകുകയും തുടർന്ന് വലത്തേക്ക് തിരിഞ്ഞ് ഐടിപിഎല്ലിലേക്കും ഹോപ്പ് ഫാമിലേക്കും പോകണം.
TAGS: BENGALURU | TRAFFIC RESTRICTED
SUMMARY: Traffic advisory issued ahead of 17th Midnight Marathon
വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന്‍ ബാലന്‍ ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലായിരുന്നു 13വയസുകാരന്റെ…
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം നാലിന് ഡൽഹി വിജ്ഞാൻ ഭവനിൽ…
പാരീസ്: ഫുട്‌ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്‌കാരമായ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി പിഎസ്‌ജി താരം ഒസ്‌മാൻ ഡെംബെലെ.…
ബെംഗളൂര: സംസ്ഥാനത്ത് ജാതിസർവേ ഇന്നരംഭിക്കും. വിവിധ സമുദായങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും എതിർപ്പുകൾക്കിടെയാണ് സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതിവിവരങ്ങള്‍ വ്യക്തമാക്കപ്പെടുന്ന സര്‍വേ…
ബെംഗളൂരു: കനകപുര ഇന്ദിരാനഗർ ലേഔട്ടിൽ രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളിൽ ഉൾപ്പെട്ട യുവതിക്കും യുവാവിനും നേരേ സദാചാര ഗുണ്ടായിസം കാട്ടിയ സംഭവത്തില്‍…
ബെംഗളൂരു: കൃഷ്ണഗിരിയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന മുന്നരവയസ്സുകാരൻ മരിച്ചു. ഹൊസൂരിനടുത്തുള്ള മസിനായകനപ്പള്ളിയിലെ സ്വകാര്യ ഫാംഹൗസിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശികളായ…