ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാഹുലിനു പുറമെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരും റാലിയിൽ പങ്കെടുക്കുന്നുണ്ട്.
രാവിലെ 10.30 മുതൽ 11.30 വരെയും വൈകുന്നേരം 3.30 മുതൽ 4.30 വരെയും ഓൾഡ് എയർപോർട്ട് റോഡ്, എംജി റോഡ്, കബ്ബൺ റോഡ് എന്നിവിടങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് ട്രാഫിക് പോലീസ് അഭ്യർഥിച്ചു.
കൂടാതെ ഫ്രീഡം പാർക്കിനു സമീപമുള്ള റോഡുകളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ ട്രാഫിക് പോലീസ് ബദൽ റോഡുകളും ക്രമീകരിച്ചു.
ശന്തള ജംക്ഷൻ, ഖോദെ ജംക്ഷൻ എന്നിവിടങ്ങളിൽ നിന്നും ആനന്ദ റാവു മേൽപാലത്തിലേക്കും, ഓൾഡ് ജെഡിഎസ് ക്രോസ്, ശേഷാദ്രി റോഡ് മുതൽ ഫ്രീഡം പാർക്ക് വരെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പകരം ലുലുമാൾ, കെഎഫ്എം, രാജീവ് ഗാന്ധി സർക്കിൾ, മന്ത്രി മാൾ, സ്വാസ്ഥിക് സർക്കിൾ, ശേഷാദ്രിപുരം, നെഹ്റു സർക്കിൾ, റേസ് കോഴ്സ് ഫ്ലൈ ഓവർ, റേസ് കോഴ്സ് റോഡ് എന്നിവിടങ്ങളിലൂടെ യാത്ര ചെയ്യണം.
മൈസൂരു റോഡിൽ നിന്നും ചാലുക്യ സർക്കിൾ വരെ ഗതാഗതം നിരോധിച്ചു. പകരം കെജി റോഡ്, മൈസൂരു ബാങ്ക് സർക്കിൾ, സാഗർ ജംക്ഷൻ, കെജെ ജംക്ഷൻ, എലൈറ്റ് ജംക്ഷൻ, ടിബി റോഡ്, കെഎംഎം, രാജീവ് ഗാന്ധി സർക്കിൾ, സ്വാസ്ഥിക്, നെഹ്റു സർക്കി ൾ, റേസ് കോഴ്സ് ഫ്ലൈ ഓവർ, റേസ് കോഴ്സ് റോഡ് വഴി പോകണം.
ചാലുക്യസർക്കിളിൽ നിന്നും മൈസൂരു ബാങ്ക് സർക്കിൾ വരെയും ഗതാഗത നിയന്ത്രണമുണ്ട്. പകരം ചാലുക്യ സർക്കിളിൽ നിന്ന് എൽആർഡി ജംക്ഷൻ, രാജീവ്ഭവൻ റോഡ്, ഇൻഫൻട്രി റോഡ്, ഇന്ത്യൻ എക്സ്പ്രസ് വഴി പോകണം.
കാളിദാസ സർക്കിളിൽ നിന്നും ഫ്രീഡം പാർക്ക് വരെ ഗതാഗതം നിരോധിച്ചു. പകരം കനകദാസ ജംക്ഷനിൽ നിന്നു സാഗർ ജംക്ഷൻ വഴി പോകണം.
മൗര്യ ജംക്ഷനിൽ നിന്നും ഫ്രീഡംപാർക്കിലേക്കുള്ള റോഡിലെയും ഗതാഗതം നിരോധിച്ചു. പകരം സുബണ്ണ ജംക്ഷനിലൂടെ ആനന്ദ് റാവു സർക്കിൾ വഴി പോകണം.
SUMMARY: Traffic restrictions in Bengaluru for Rahul Gandhi’s ‘Vote theft” rally on August 8.
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…
ബെംഗളൂരു: കെജിഎഫ് കേരളസമാജം ബിഇഎംഎൽ യുടെ നേതൃത്വത്തിൽ പുതിയതായി ആരംഭിച്ച മലയാളം മിഷൻ 'സൃഷ്ടി' കന്നഡ, മലയാളം ക്ലാസുകളുടെ ഉദ്ഘാടനം…