ബെംഗളൂരു: ചെറിയ പെരുന്നാൾ പ്രമാണിച്ച് ബെംഗളൂരുവിലെ വിവിധ സ്ഥലങ്ങളിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഗുരപ്പനപാളയക്കടുത്തുള്ള ബന്നാർഘട്ട റോഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടേക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
ബിജി റോഡിലെ സാഗർ ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ ഗുരപ്പനപാളയ ജംഗ്ഷൻ വരെയും, സായ് റാം ജംഗ്ഷൻ മുതൽ ഗുരപ്പനപാളയ ജംഗ്ഷൻ വരെയും, 39-ാം ക്രോസ് റോഡ്–റെഡ്ഡി ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ ഗുരപ്പനപാളയ ജംഗ്ഷൻ വരെയും എല്ലാ വാഹന ഗതാഗതവും താൽക്കാലികമായി നിരോധിക്കും. ഡയറി സർക്കിളിൽ നിന്ന് ബിജി റോഡിലേക്ക് വരുന്ന വാഹനങ്ങൾ സ്വാഗത് ജംഗ്ഷനിൽ വലത്തേക്ക് തിരിഞ്ഞ്, ഈസ്റ്റ് എൻഡ് ജംഗ്ഷൻ വഴി യു-ടേൺ എടുത്ത് പോകണം. ജയദേവ ജംഗ്ഷനിൽ നിന്ന് യു-ടേൺ എടുത്ത് ബിജി റോഡിലേക്ക് തിരികെ പ്രവേശിക്കാൻ ജയദേവ സർവീസ് റോഡ് വഴി കയറണം.
ബിജി റോഡിലെ ജെഡി മാര ജംഗ്ഷനിൽ നിന്ന് വരുന്ന വാഹനങ്ങൾ സായ് റാം ജംഗ്ഷനിൽ നിന്ന് ജയദേവ ജംഗ്ഷനിലേക്ക് ഇടത്തേക്ക് തിരിഞ്ഞ് പോകണം. ഔട്ടർ റിംഗ് റോഡിലേക്ക് പോകുന്ന വാഹനങ്ങൾ ഈസ്റ്റ് എൻഡ് മെയിൻ റോഡിലൂടെ സ്വാഗത്ത് ജംഗ്ഷനിലേക്ക് കടന്നുപോകണം.
TAGS: BENGALURU | TRAFFIC RESTRICTED
SUMMARY: Traffic restricted in bengaluru amod ramadan tomorrow
കൊച്ചി: അന്തര് സംസ്ഥാന ടൂറിസ്റ്റ് ബസുകള് നാളെ മുതല് പണിമുടക്കും. തമിഴ്നാട് കര്ണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവില് പ്രതിഷേധിച്ചാണ് പണിമുടക്ക്.…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ആദ്യഘട്ടമായ എന്യുമറേഷൻ ഫോം വിതരണം നവംബർ 25നുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യ…
ബെംഗളൂരു: ആശുപത്രിയില് ചികിത്സക്കിടെ ഡോക്ടർമാർ മരിച്ചതായി വിധിയെഴുതിയ യുവാവ് സംസ്കാര ചടങ്ങിനിടെ ശ്വസിച്ചു. ഉടന് തന്നെ ബന്ധുക്കള് മറ്റൊരു ആശുപത്രിയിൽ…
ബെംഗളൂരു: അഞ്ച് ദിവസം പ്രായമുള്ള ഒരു ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദൊഡ്ഡബല്ലാപുര താലൂക്കിലെ ഹഡോണഹള്ളിക്കും തിരുമഗൊണ്ടനഹള്ളിക്കും ഇടയിലുള്ള ആളൊഴിഞ്ഞ സ്ഥലത്താണ്…
ടോക്യോ: ജപ്പാനിലെ വടക്കന് തീരമേഖലയായ ഇവാതെയില് വന് ഭൂചലനം. റിക്ടര് സ്കെയിലില് 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രാദേശിക സമയം…
ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികള് സംസ്കാരവും ഭാഷയും അടുത്ത തലമുറയിലേക്ക് പകര്ന്നു നല്കണമെന്നും മലയാളികള് സ്വത്വബോധമുള്ളവരാകണമെന്നും കവി മുരുകന് കാട്ടാക്കട അഭിപ്രായപ്പെട്ടു.…