ബെംഗളൂരു: ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ കടുബീസനഹള്ളി ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി സിറ്റി ട്രാഫിക് പോലീസ്. കരിയമ്മന അഗ്രഹാര ജംഗ്ഷനിൽ നിന്ന് വരുന്ന എല്ലാത്തരം വാഹനങ്ങൾക്കും ജംഗ്ഷനിൽ നിയന്ത്രണം ഏർപ്പെടുത്തും. വാഹനയാത്രക്കാർക്ക് കരിയമ്മന അഗ്രഹാര ജംഗ്ഷനിൽ നിന്ന് ദേവരബീസനഹള്ളി ജംഗ്ഷനിൽ എത്തി യു-ടേൺ എടുത്ത് സക്ര ഹോസ്പിറ്റൽ മെയിൻ റോഡ് വഴി കരിയമ്മന അഗ്രഹാരയിൽ എത്താം.
ഇതിന് പുറമെ യെമലൂർ റോഡിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മഹാ ശിവരാത്രി ഉത്സവവും യെമലൂർ മെയിൻ റോഡ് ശ്രീ ശിവക്ഷേത്രത്തിലെ പൂജ, പല്ലക്കി ഉത്സവം ഉൾപ്പെടെയുള്ള ഊരു ഹബ്ബ ആഘോഷങ്ങളും കണക്കിലെടുത്ത്, വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണി വരെ യെമലൂർ കോടി ജംഗ്ഷനിൽ നിന്ന് ഗ്ലോറി ജ്യൂസ് സെന്ററിലേക്കുള്ള ഗതാഗതം നിയന്ത്രിച്ചതായി ട്രാഫിക് പോലീസ് അറിയിച്ചു.
TAGS: BENGALURU | TRAFFIC RESTRICTED
SUMMARY: Traffic restricted at Kadubeesanahalli junction
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…