ബെംഗളൂരു: ഹാസനിൽ ഗണേശോത്സവത്തിന്റെ ഭാഗമായ വിഗ്രഹനിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് നിയന്ത്രണംവിട്ട് പാഞ്ഞുകയറിയുണ്ടായ ദുരന്തത്തിൽ മരണം ഒൻപതായി. അപകടത്തില്‍ മരണപ്പെട്ട പത്ത് പേരില്‍ ഒമ്പത് പേര്‍ 17 നും 27 നും ഇടയിൽ പ്രായമുള്ളവരാണ്. ഇവരില്‍ മൂന്ന് പേർ – മിഥുൻ, സുരേഷ്, പ്രവീൺ – മൊസാലെ ഹൊസഹള്ളിയിലെ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥികളും, രണ്ട് പേർ – ഗോകുൽ, ഈശ്വര്‍ – ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജിലെ വിദ്യാർഥികളുമാണ്. കോളേജ് ഹോസ്റ്റലില്‍ നിന്നും അത്താഴത്തിന് പുറത്തിറങ്ങിയ ഇവര്‍ ഘോഷയാത്രയിലും ഡിജെ സംഗീതത്തിലും പങ്കുചേരുകയായിരുന്നു.
അപകടത്തില്‍ പരുക്കേറ്റ 20 പേരില്‍ 18 പേർ ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണുള്ളത്. ചിലരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇവരുടെ ആരോഗ്യനില ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം നിരീക്ഷിച്ചുവരുകയാണെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി കൃഷ്ണബൈരെഗൗഡ അറിയിച്ചു.
അപകടം ഉണ്ടാക്കിയ ട്രക്ക് ഡ്രൈവർ ഹാസന്‍ സ്വദേശി ഭുവനേഷിനെതിരെ ഗൊരൂർ പോലീസ് കേസെടുത്തു. നാട്ടുകാരുടെ മര്‍ദ്ദനമേറ്റ ഭുവനേഷും പോലീസ് കസ്റ്റഡിയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ എൻഎച്ച് 373 ലെ ഹാസൻ-ഹോളനർസിപൂർ സ്ട്രെച്ചിൽ ഹോളനർസിപൂരിലേക്ക് പോകുകയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് ഒരു മോട്ടോർ സൈക്കിളിൽ ഇടിച്ച് വലതുവശത്തേക്ക് മറിയുകയും മീഡിയനിൽ ഇടിക്കുകയും തുടർന്ന് വിഗ്രഹനിമജ്ജന ഘോഷയാത്രയിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. മരിച്ചവരിൽ ഒമ്പത് പേർ ഘോഷയാത്രയിൽ ഉണ്ടായിരുന്നവരാണ്. ബൈക്ക് യാത്രികാരനായ പ്രഭാകറും അപകടത്തില്‍ മരിച്ചു.
SUMMARY: Tragedy as truck runs over idol immersion procession; Death toll rises to 10, nine of the dead are youths
മലപ്പുറം: കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. വാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയില്‍ മുരളീ കൃഷ്ണനാണ് (36) മരിച്ചത്. കുടുംബാംഗങ്ങളുമായി…
ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹർജി. ഡോ. പി എസ് മഹേന്ദ്ര കുമാറാണ് ഹർജിക്കാരന്‍.…
തിരുവനന്തപുരം: അവസാന നിമിഷം എയർ ഇന്ത്യ മസ്കറ്റ് വിമാനം റദ്ദാക്കിയതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. യാത്ര പുറപ്പെടുന്നതിന്…
കൊച്ചി: എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം അമ്പലമുകള് കുഴിക്കാട് റോഡിലാണ് സംഭവം. കാർ പൂർണമായും കത്തി നശിച്ചു. പുത്തൻകുരിശ്…
കാഠ്മണ്ഡു: നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രിയായി മുൻ ചീഫ് ജസ്റ്റിസ് സുശീല കർകി അധികാരമേറ്റു. അഴിമതിക്കും സാമൂഹിക മാധ്യമ നിരോധനത്തിനും എതിരെയുള്ള…
ബെംഗളൂരു: പൂജ, ദസറ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് സ്പെഷ്യല്‍ സര്‍വീസുകളുമായി കേരള ആർടിസി. ഈ മാസം…