LATEST NEWS

വിഗ്രഹനിമജ്ജന ഘോഷയാത്രയിൽ ട്രക്ക് പാഞ്ഞുകയറിയുണ്ടായ ദുരന്തം; മരണം പത്തായി, മരിച്ച ഒമ്പത് പേർ യുവാക്കള്‍

ബെംഗളൂരു: ഹാസനിൽ ഗണേശോത്സവത്തിന്റെ ഭാഗമായ വിഗ്രഹനിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് നിയന്ത്രണംവിട്ട് പാഞ്ഞുകയറിയുണ്ടായ ദുരന്തത്തിൽ മരണം ഒൻപതായി. അപകടത്തില്‍ മരണപ്പെട്ട പത്ത് പേരില്‍ ഒമ്പത് പേര്‍ 17 നും 27 നും ഇടയിൽ പ്രായമുള്ളവരാണ്. ഇവരില്‍ മൂന്ന് പേർ – മിഥുൻ, സുരേഷ്, പ്രവീൺ – മൊസാലെ ഹൊസഹള്ളിയിലെ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥികളും, രണ്ട് പേർ – ഗോകുൽ, ഈശ്വര്‍ – ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജിലെ വിദ്യാർഥികളുമാണ്. കോളേജ് ഹോസ്റ്റലില്‍ നിന്നും അത്താഴത്തിന് പുറത്തിറങ്ങിയ ഇവര്‍ ഘോഷയാത്രയിലും ഡിജെ സംഗീതത്തിലും പങ്കുചേരുകയായിരുന്നു.

അപകടത്തില്‍ പരുക്കേറ്റ 20 പേരില്‍ 18 പേർ ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണുള്ളത്. ചിലരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇവരുടെ ആരോഗ്യനില ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം നിരീക്ഷിച്ചുവരുകയാണെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി കൃഷ്ണബൈരെഗൗഡ അറിയിച്ചു.

അപകടം ഉണ്ടാക്കിയ ട്രക്ക് ഡ്രൈവർ ഹാസന്‍ സ്വദേശി ഭുവനേഷിനെതിരെ ഗൊരൂർ പോലീസ് കേസെടുത്തു. നാട്ടുകാരുടെ മര്‍ദ്ദനമേറ്റ ഭുവനേഷും പോലീസ് കസ്റ്റഡിയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ എൻഎച്ച് 373 ലെ ഹാസൻ-ഹോളനർസിപൂർ സ്ട്രെച്ചിൽ ഹോളനർസിപൂരിലേക്ക് പോകുകയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് ഒരു മോട്ടോർ സൈക്കിളിൽ ഇടിച്ച് വലതുവശത്തേക്ക് മറിയുകയും മീഡിയനിൽ ഇടിക്കുകയും തുടർന്ന് വിഗ്രഹനിമജ്ജന ഘോഷയാത്രയിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. മരിച്ചവരിൽ ഒമ്പത് പേർ ഘോഷയാത്രയിൽ ഉണ്ടായിരുന്നവരാണ്. ബൈക്ക് യാത്രികാരനായ പ്രഭാകറും അപകടത്തില്‍ മരിച്ചു.
SUMMARY: Tragedy as truck runs over idol immersion procession; Death toll rises to 10, nine of the dead are youths

NEWS DESK

Recent Posts

കരിപ്പൂരില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച്‌ സ്വര്‍ണക്കടത്ത്; പിടികൂടിയത് ഒരു കോടിയുടെ സ്വര്‍ണം

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തില്‍ ഒരു കോടി രൂപയോളം വിലമതിക്കുന്ന സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടി. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച്‌ കടത്താൻ ശ്രമിച്ച…

23 minutes ago

വിദ്യാര്‍ഥികളുമായി സംഘര്‍ഷം; കോഴിക്കോട് – പെരുമണ്ണ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

കോഴിക്കോട്: കോഴിക്കോട് - പന്തീരങ്കാവ് - പെരുമണ്ണ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. വിദ്യാര്‍ഥികളും പെരുമണ്ണ റൂട്ടില്‍ ഓടുന്ന…

2 hours ago

പിഎം ശ്രീ പദ്ധതി; കരാര്‍ പിന്‍മാറ്റത്തിന് കേന്ദ്രത്തിനുള്ള കത്ത് തയ്യാറാക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ തുടർനടപടികള്‍ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് തയ്യാറാക്കി സംസ്ഥാന സർക്കാർ. മന്ത്രിസഭയുടെ തീരുമാനത്തെ അടിസ്ഥാനമാക്കി ചീഫ്…

2 hours ago

സ്വര്‍ണവില ഇന്ന് വീണ്ടും കുതിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 880 രൂപ വര്‍ധിച്ച്‌ 89,960 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,245…

4 hours ago

ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക്‌ ബെംഗളൂരുവില്‍ അന്തരിച്ചു; ഒളിമ്പിക്‌സ് ഹോക്കി മെഡൽ നേടിയ ആദ്യ മലയാളി

ബെംഗളൂരു: ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി താരം മാനുവല്‍ ഫ്രെഡറിക് (78) ബെംഗളൂരുവില്‍ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.…

4 hours ago

കേരളത്തില്‍ സീ പ്ലെയിൻ റൂട്ടുകള്‍ക്ക് അനുമതി; ഏവിയേഷൻ വകുപ്പ് അനുവദിച്ചത് 48 റൂട്ടുകള്‍

കൊച്ചി: കേരളത്തിന് സീ പ്ലെയിൻ റൂട്ടുകള്‍ ലഭിച്ചതായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ഏവിയേഷൻ വകുപ്പില്‍ നിന്നും കേരളത്തിന് 48…

4 hours ago